
തിരുവമ്പാടി : അഗസ്ത്യമുഴി – കൈതപ്പൊയിൽ റോഡിൽ നിയന്ത്രണം വിട്ട കാർ താഴേക്ക് പതിച്ചു. തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാറാണ് വയനാട് ഭാഗത്തേക്ക് വരുമ്പോഴാണ് അപകടം സംഭവിച്ചത്.
തമ്പലമണ്ണ പെട്രോൾ പമ്പ് കഴിഞ്ഞുള്ള വളവിലാണ് അപകടം.
നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച വാഹനം താഴേക്ക് പതിച്ച് സമീപത്തെ തെങ്ങിൽ തട്ടി നിൽക്കുകയായിരുന്നു. വാഹനത്തിൽ ഏഴ് പേർ ഉണ്ടായിരുന്നു. ആർക്കും പരിക്കില്ല.
ഇന്ന് രാവിലെയാണ് അപകടം നടന്നത്.
കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.



