
മുക്കം: അനധികൃത മദ്യവില്‍പന മൂലം പൊറുതിമുട്ടി കാരശേരി പഞ്ചായത്തിലെ തോട്ടക്കാട് ഗ്രാമത്തിലെ ജനങ്ങള്‍. ഇതിനെതിരേ സ്ത്രീകള്‍ പ്രതിഷേധത്തിന്‍റെ ഭാഗമായി പ്രതീകാത്മകമായി പരസ്യമായി മദ്യ വില്‍പനയും കുടിയും തുടങ്ങി.
പ്രതിഷേധ മദ്യവില്‍പനയുട ഉദ്ഘാടനം മുതിർന്ന അംഗമായ ലീലാമ്മ നിർവഹിച്ചു. ഭൂരിഭാഗവും കൂലിപ്പണിക്കാരായ പ്രദേശത്തു അനധികൃതമായി മദ്യവില്‍പന നടത്തുന്നവർ നിരവധിയാണ്.
നിരവധി തവണ എക്സൈസിലും പോലീസിലും തെളിവ് സഹിതം നേരിട്ടും ഫോണ്‍ മുഖേനയും പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടാകാത്തത് കാരണമാണ് ഇത്തരത്തില്‍ ഒരു സമര പരിപാടിയുമായി മുൻപോട്ട് വന്നതെന്ന് സമരത്തിനു നേതൃത്വം നല്‍കുന്ന ആശാവർക്കർ ശാലി പറഞ്ഞു. ഇതൊരു സൂചന സമരമാണെന്നും ഇനിയും അധികൃതർ നടപടിയെടുത്തില്ലെങ്കില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കുടുംബശ്രീ എഡിഎസ് സെക്രട്ടറി ജയപ്രഭ പറഞ്ഞു.
നിയമപരമായ മുന്നറിയിപ്പ്:മദ്യപാനം ആരോഗ്യത്തിനും കുടുംബത്തിനും ഹാനികരം




