LOCAL NEWSNews

വെളളാട്ട് ശ്രീലക്ഷ്മീ നരസിംഹമൂർത്തീ ക്ഷേത്രം വെണ്ണക്കോട്- അമ്പലമുക്ക് നവരാത്രി ആഘോഷം

വെള്ളാട്ട് ശ്രീലക്ഷ്മീ നരസിംഹമൂർത്തീ ക്ഷേത്രത്തിൽ ഈ തവണ നവരാത്രി ആഘോഷം പൂർവധികം ഭംഗിയായി ആഘോഷിച്ചു. നവരാത്രി സമയത്ത് എല്ലാ ദിവസവും ക്ഷേത്രം മാതൃസമിതിയുടെ ആഭിമുഖ്യത്തിൽ ക്ഷേത്രത്തിൽ ലളിതാസഹസ്രനാമ അർച്ചനയും, 2-10 -2022 ഞായറാഴ്ച്ച ഗീത ടീച്ചറുടെ (വിവേകാനന്ദ വിദ്യാലയം മുത്താലം) ആഭിമുഖ്യത്തിൽ ക്ഷേത്രത്തിൽ വെച്ച് വിദ്യാർത്ഥികൾക്കായി വിദ്യാഗോപാലമന്ത്രാർച്ചനയും, ക്ഷേത്രം മേൽശാന്തി ഗോപി ശാന്തിയുടെ ആഭിമുഖ്യത്തിൽ സരസ്വതി പൂജയും പുസ്തക പൂജയും നടന്നു, തുടർന്ന് വിജയദശമി ദിനത്തിൽ വാഹനപൂജയും, പ്രസാദ വിതരണവും, ക്ഷേത്രത്തിൽ രാവിലെ ദർശനത്തിനെത്തിയ മുഴുവൻ ഭക്തജനങ്ങൾക്കും പ്രഭാത ഭക്ഷണവും നൽകി

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com