
കോടഞ്ചേരി:രാഹുൽ ഗാന്ധി എം.പി ഇന്ന് വൈകുന്നേരം 6 മണിക്ക് കോടഞ്ചേരി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ എം.പി ഫണ്ടിൽ നിന്ന് 55 ലക്ഷം രൂപ ചെലവഴിച്ച് കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതുതായി നിർമ്മിക്കുന്ന കമ്മ്യൂണിറ്റി ഡിസബിലിറ്റി മാനേജ്മെന്റ് സെന്റർ (സി.ഡി.എം.സി)റിന്റെ തറകല്ലിടൽ ചടങ്ങ് ഉദ്ഘാടനം ചെയ്യും.
യോഗത്തിന് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക് തോമസ് ചെമ്പകശ്ശേരി സ്വാഗതവും, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എംകെ അഷറഫ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എം.പി രാഹുൽ ഗാന്ധി ശിലാസ്ഥാപന കർമ്മം നിർവഹിക്കുന്നു. കെ.സി വേണുഗോപാൽ എം.പി, തിരുവമ്പാടി നിയോജകമണ്ഡലം എം.എൽ.എ ലിന്റോ ജോസഫ്,പി സിദ്ധിഖ് എം.എൽ.എ, എ.പി അനിൽകുമാർ എം.എൽ.എ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായിരിക്കും.
രാഹുൽ ഗാന്ധിയുടെ കോടഞ്ചേരി സന്ദർശനമായി ബന്ധപ്പെട്ട് സുരക്ഷാ പരിശോധനകൾ വിവിധ ഏജൻസികളുടെ നേതൃത്വത്തിൽപൂർത്തിയാക്കി. ഉച്ചകഴിഞ്ഞ് നാലുമണി മുതൽ കണ്ണോത്ത് കോടഞ്ചേരി റൂട്ടിൽ ട്രാഫിക് നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. പരിപാടിയിൽ എത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട് ഉപയോഗിക്കേണ്ടതാണന്ന് സംഘാടകർ അറിയിച്ചു



