LOCAL NEWS

ജൽജീവൻ മിഷന്റെ പൈപ്പിടൽ ടാറിങ്ങിനു മുമ്പേ പൂർത്തിയാക്കും

മുക്കം:സമഗ്ര കുടിവെള്ള പദ്ധതിയായ ജൽജീവൻ മിഷന്റെ പ്രവൃത്തികൾ മണ്ഡലത്തിലാകെ പുരോഗമിച്ചു വരികയാണ്.ഇതിന്റെ ഭാഗമായി വാട്ടർ അതോറിറ്റി,കെ.ആർ.എഫ്.ബി വിഭാഗങ്ങളുടെ സംയുക്ത യോഗം കഴിഞ്ഞ ദിവസം തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ ലിന്റോ ജോസഫിന്റെ മുക്കത്തെ ഓഫീസിൽ വെച്ച് ചേർന്നു.

കിഫ്ബി പ്രവൃത്തികളായ അഗസ്ത്യൻമുഴി-കൈതപ്പൊയിൽ റോഡ്,മണാശ്ശേരി-ചുള്ളിക്കാപ്പറമ്പ് റോഡ് എന്നീ പ്രവൃത്തികളാണ് വിശകലനം ചെയ്തത്.റോഡ് ടാറിംഗിന് ശേഷം വാട്ടർ അതോറിറ്റി പ്രവൃത്തികൾക്കായി പൊളിക്കാതിരിക്കുന്നതിന് ടാറിംഗിന് മുൻപേ തന്നെ വാട്ടർ അതോറിറ്റി പ്രവൃത്തികൾ പൂർത്തിയാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

കൈതപ്പൊയിൽ-അഗസ്ത്യൻമുഴി റോഡിൽ ഇലഞ്ഞിക്കൽ മുതൽ തമ്പലമണ്ണ വരെയുള്ള 2 കി.മി ഭാഗം മാർച്ച് 5 നുള്ളിൽ പൈപ്പിടൽ പൂർത്തീകരിച്ച് കെ.ആർ.എഫ്.ബി ക്ക് കൈമാറണം.-അഗസ്ത്യൻമുഴി മുതൽ തിരുവമ്പാടി വരെയുള്ള പൈപ്പിടൽ ഫെബ്രുവരി 15 ന് ആരംഭിച്ച് മാർച്ച് 31 നുള്ളിൽ പൂർത്തീകരിക്കണം

തമ്പലമണ്ണ മുതൽ കോടഞ്ചേരി വരെയുള്ള പൈപ്പിടൽ മാർച്ച് 31 നുള്ളിലും കോടഞ്ചേരി മുതൽ കൈതപ്പൊയിൽ വരെയുള്ളത് ഏപ്രിൽ 30 നുള്ളിലും പൂർത്തിയാക്കണം.എന്നിങ്ങനെ യോഗത്തിൽ തീരുമാനിച്ചു.ഇതിന് പുറമേ കൈതപ്പൊയിൽ-അഗസ്ത്യൻമുഴി റോഡിൽ DBM ചെയ്യാത്ത് ഇടങ്ങളിൽ 5.5 മീറ്ററിൽ DBM ഉം ഇരു വശങ്ങളിലും 75 cm വീതിയിൽ ഇന്റർലോക്കും ചെയ്യുന്നതിനും തീരുമാനമായതായി ലിന്റോ ജോസഫ്എം.എൽ.എ പറഞ്ഞു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com