LOCAL NEWSNews

മത്തായി ചാക്കോയുടെ പതിനേഴാമത് ചരമവാർഷിക പരിപാടികൾക്ക് തിരുവമ്പാടിയിൽ തുടക്കമായി

തിരുവമ്പാടി:സി പി ഐ എം സംസ്ഥാന കമ്മറ്റി അംഗവും തിരുവമ്പാടി എം.എൽ. എ യുമായിരുന്ന മത്തായി ചാക്കോയുടെ പതിനേഴാമത് ചരമവാർഷിക പരിപാടികൾക്ക് തിരുവമ്പാടിയിൽ തുടക്കമായി
തിരുവമ്പാടി, താമരശ്ശേരി എരിയകളിലെ ബ്രാഞ്ചുകളിലും ലോക്കൽ കേന്ദ്രങ്ങളിലും പ്രഭാതഭേരിയും പതാക ഉയർത്തലും നടന്നു.
രാവിലെ ഏഴുമണിക്ക് തിരുവമ്പാടിയിലെ മത്തായി ചാക്കോ സ്മൃതി മണ്ഡപത്തിൽ സി പി ഐ എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജോർജ് എം തോമസ് പതാക ഉയർത്തി.
പാർട്ടി ജില്ലാ നേതാക്കളായ മുസാഫർ അഹമ്മദ്, ടി വിശ്വനാഥൻ, കെ ബാബു , വി കെ വിനോദ് തുടങ്ങിയവരും ചാക്കോയുടെ കുടുംബാംഗങ്ങളും പാർട്ടി പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു.
വൈകിട്ട് അഞ്ച് മണിക്ക് മിൽമുക്കിൽ നിന്നും പ്രകടനമായി വന്ന് തിരുവമ്പാടിയിൽ നടക്കുന്ന പൊതുയോഗം സി പി ഐ എം സംസ്ഥാന കമ്മറ്റി അംഗം എം എം മണി ഉദ്ഘാടനം ചെയ്യും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com