കക്കാടംപൊയിൽ കരിമ്പ് ചീങ്കണ്ണി വെണ്ടെക്കുംപൊയിൽ റോഡ് ഗതാഗത യോഗ്യമാക്കണമെന്നവിശ്യപ്പെട്ട് കോൺഗ്രസ് സൂചന സമരം നടത്തി

കൂടരഞ്ഞി: ഗതാഗത യോഗ്യമല്ലാതായ കരിമ്പ് ചീങ്കണ്ണി വെണ്ടെക്കുംപൊയിൽ റോഡ് അടിയന്തരമായി നന്നാക്കണമെന്ന് ആവിശ്യപ്പെട്ട് കോൺഗ്രസ് കക്കാടംപൊയിൽ ബൂത്ത് കമ്മിറ്റി സൂചന സമരം നടത്തി. സമരത്തിൻ്റെ ഭാഗമായി തകർന്ന റോഡ് പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതീകാത്മകമായി നന്നാക്കി.
മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് ജോർജ് കുട്ടി കക്കാടംപൊയിൽ ഉദ്ഘാടനം ചെയ്യ്തു.ബൂത്ത് പ്രസിഡൻ്റ് ഷൈജു പാണ്ടിപ്പിള്ളി അധ്യക്ഷനായി.
വർക്കിങ്ങ് പ്രസിഡൻ്റ് സിബി പീറ്റർ, ഷിരോൽപാദക സഹകരണ സംഘം പ്രസിഡൻ്റ് ജിജി പുളിന്താനം,അബിൻ തച്ചിലുകണ്ടം,സജി പുതിയാപറമ്പിൽ, ജോബിൻ കൊട്ടാരം, അലക്സ് പൂവത്തിനാൽ എന്നിവർ പ്രസംഗിച്ചു.
മാത്യൂ തൊട്ടിക്കൽ, ജിൻ്റോ മാങ്കുഴി,ജോസ് കുഴുവേലി,ജോയി തൊട്ടിക്കൽ,ജോർജ് കൂട്ടുങ്കൽ,ബാബു നെല്ലൂരുപാറയിൽ,ദേവസ്യ കായംകാട്ടിൽ,ജോസ് പുതിയാപറമ്പിൽ,സണ്ണി പുവത്തിനാൽ എന്നിവർ നേതൃത്വം നൽകി.



