
കോഴിക്കോട് :റബറിന്റെ താങ്ങ് വില 250 രൂപയാക്കുക, നാളികേരത്തിന്റെ താങ്ങുവില 50 രൂപയാക്കുക, കാർഷിക കടാശ്വാസ കമ്മീഷന്റെ കുടിശ്ശിക നൽകി കുടുതൽ കർഷകർക്ക് കടാശ്വാസ കമ്മീഷന്റെ ആനുകൂല്യങ്ങൾ നൽകുക, കർഷകന്റെ ലോണുകളുടെ പലിശ എഴുതി തള്ളുക, കൂട്ടിയ ഭൂനികുതിയും ഭൂമിയുടെ ന്യായവിലയും കുറയ്ക്കുക, വീട്ട് കരം, കെട്ടുടനികുതി പിൻവലിക്കുക, നാളികേര സംഭരണം ഉടനടി നടപ്പാക്കുക സംഭരണത്തിനായി കുറഞ്ഞത് 1000 സംഭരണ കേന്ദ്രങ്ങൾ തുറക്കുക,ബഫർ സോൺ പൂർണ്ണമായും പിൻ വലിക്കുക , കാട്ടുപന്നിയുടെയും കാട്ടാനയുടെ അക്രമം മൂലം കർഷകരുടെയും മലയോര ജനതയുടെയും ജീവിതം പൊറുതി മുട്ടിയിരിക്കുകയാണ് ഈ സാഹചര്യത്തിൽ കർഷക ജനതയുടെ ന്യായമായ ആവശ്യങ്ങൾ പോലും സർക്കാർ കണ്ടില്ലാന്ന് നടിക്കുന്നത്.
ഇതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടിക്ക് കർഷക കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി നേതൃത്വം നൽകുമെന്ന് അധ്യക്ഷത വഹിച്ച കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മാജൂഷ് മാത്യു പറഞ്ഞു. കളക്ടറേറ്റ് മാർച്ച് കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അമരക്കാരൻ അഡ്വ.കെ പ്രവീൺകുമാർ ഉദ്ഘാടനം നിർവഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി കെ കെ അബ്രാഹം മുഖ്യ പ്രഭാഷണം നടത്തി. കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എൻ പി വിജയൻ, കോരംങ്കോട്ട് മൊയ്തു, മാത്യു ദേവഗിരി, ജോസഫ് ഇലഞ്ഞിക്കൽ, ജോസ് കാര്യവേലി, പാപ്പച്ചൻ കൂനംതടം, എം കെ അനീഷ്, അലക്സ് തോമസ് ചെമ്പകശ്ശേരി, സി എം ബാബു, മാലായിൽ ശ്രീനിവാസൻ തുടങ്ങിയവർ സംസാരിച്ചു



