
പുന്നക്കൽ: പുന്നക്കൽ എന്റെ നാട് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നാടിന്റെ യശസ് വാനോളം ഉയർത്തിയ പ്രതിഭകളെ ആദരിച്ചു. ഉറുമി പുഴയിൽ ഉണ്ടായ മലവെള്ളപ്പാച്ചിലിൽ അകപ്പെട്ടുപോയ 5 ജീവിതങ്ങളെ രക്ഷിച്ച മുസ്തഫ കൊട്ടേക്കാടൻ, ഹനീഫ ഒറുവിങ്ങൽ എന്നിവരെയും. NCC ദേശീയ തൽ സൈനിക് ക്യാമ്പിൽ സ്വർണ മെഡൽ കരസ്ഥമാക്കിയ ജിനോ വി ജോസിനെയും ആദരിച്ചു.
ചടങ്ങിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ ലിസി സണ്ണി, ഏഴാം വാർഡ് മെമ്പർ ഷൈനി ബെന്നി, പുന്നക്കൽ എന്റെ നാട് എക്സിക്യൂട്ടീവ് മെമ്പർ വിൽസൺ താഴത്തു പറമ്പിൽ എന്നിവർ പ്രതിഭകൾക്ക് മൊമെന്റോ നൽകി ആദരിച്ചു. യൂസഫ് കെ പി അധ്യക്ഷത വഹിച്ച യോഗത്തിൽജോയ്സ് മാധവത്ത് സ്വാഗതം പറയുകയും, സ്മിതാ സെബാസ്റ്റ്യൻ ആശംസകൾ അർപ്പിക്കുകയും, അലോഷ് ജയിംസ് ചടങ്ങിന് നന്ദി പറഞ്ഞു.



