
മുക്കം : ഗ്രെയ്സ് പാലിയേറ്റീവ് കെയർ നടത്തുന്ന മെഗാ ബിരിയാണി ചലഞ്ച് നവംബർ 11, 12 തീയതികളിലേക്ക് മാറ്റി. ഒക്ടോബർ 24, 25 തീയതികളിൽ ഹയർ സെക്കൻഡറി പരീക്ഷ നടക്കുന്ന പശ്ചാത്തലത്തിലാണ് നവംബറിലേക്കു മാറ്റിയത്.വിദ്യാർഥികളുടെ പങ്കാളിത്തം ഉറപ്പാക്കാനാണ് പരിപാടി മാറ്റിയത്. ബിരിയാണി ചലഞ്ചിലേക്ക് കാരശ്ശേരി പഞ്ചായത്തിലെ കക്കാടിൽനിന്നുള്ള വിഭവസമാഹരണത്തിന്റെ ആദ്യ ഗഡുവായ ഒന്നേമുക്കാൽ ലക്ഷം രൂപ കൈമാറി. കാരശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എടത്തിൽ ആമിനയിൽനിന്ന് ജനറൽ കൺവീനർ സലീം വലിയപറമ്പിൽ ഏറ്റുവാങ്ങി.സി.കെ. ഉമർ സുല്ലമി അധ്യക്ഷനായി. കെ.സി. അബ്ദുസ്സമദ്, ടി. ഉമ്മർ, മുഹമ്മദ് കക്കാട്, കെ. ദാവൂദ്, എം. അഹമദ്കുട്ടി, പി. അബ്ദുറഹിമാൻ, പി. സാദിഖലി, ഷുക്കൂർ മുട്ടാത്ത്, ടി. കബീർ, പി. റഷീദ്, കെ. അബ്ദു, പാറമ്മൽ സലീം, കെ.ടി. ഗഫൂർ എന്നിവർ സംസാരിച്ചു. ലഹരിബാധിതർക്കുള്ള ഡി- അഡിക്‌ഷൻ സെന്റർ, മാനസികരോഗ ചികിത്സാകേന്ദ്രം, പ്രായമായവർക്കുള്ള ഡെ കെയർ എന്നിവ ഉൾപ്പെടെയുള്ള ഗ്രെയ്സ് പാർക്ക് നിർമാണ ധനസമാഹരണത്തിനാണ് ബിരിയാണി ചലഞ്ച് നടത്തുന്നത്.മുക്കത്തെയും പരിസരങ്ങളിലെയും എട്ടുപഞ്ചായത്തുകളെയും ഉൾപ്പെടുത്തിയാണ് ബിരിയാണി ചലഞ്ച് നടത്തുന്നത്



