LOCAL NEWSNews

ഭാര്യ ഭർത്താവിനെ കറിക്കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തി

മഞ്ചേരി: മേലാക്കത്ത് വയോധികനെ ഭാര്യ കൊലപ്പെടുത്തി കോഴിക്കാട്ടുക്കുന്ന് നാരങ്ങാത്തൊടി കുഞ്ഞിമുഹമ്മദാണ് (65) മരിച്ചത്. ഇന്ന് രാവിലെ 11നാണ് സംഭവം.

ഭാര്യ നഫീസയെ പൊലിസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. വീട്ടിൽ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നെന്ന് പൊലിസ് പറഞ്ഞു.

കുഞ്ഞിമുഹമ്മദിന്റെ പുറംഭാഗത്താണ് കുത്തേറ്റത്. പ്രദേശവാസികൾ ചേർന്ന് ഉടൻ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ട നടപടികൾക്കായി മൃതദേഹം മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

സംഭവം നടക്കുമ്പോൾ കുഞ്ഞിമുഹമ്മദും നഫീസയും രണ്ടാമത്തെ മകനും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com