LOCAL NEWSNews

ഉയരേ വിദ്യാഭ്യാസ പദ്ധതി: ശിൽപശാല സംഘടിപ്പിച്ചു.

തിരുവമ്പാടി: നിയോജകമണ്ഡലം സവിശേഷ വിദ്യാഭ്യാസ പദ്ധതിയായ ‘ഉയരേ’ യുടെ ഭാഗമായി നിയോജകമണ്ജല ശിൽപശാല സംഘടിപ്പിച്ചു.മണ്ഡലത്തിലെ എല്ലാ സ്‌കൂളുകളിലെയും തെരെഞ്ഞെടുക്കപ്പെട്ട അധ്യാപകർ, പ്രധാനധ്യാപകർ,പി.ടി.എ പ്രസിഡണ്ടുമാർ എന്നിവർക്ക് ക്ലാസുകളും നൽകി.

പ്രധാനമായും 7 പ്രവർത്തനങ്ങളാണ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നത്.മത്സര പരീക്ഷകൾക്ക് വിദ്യാർത്ഥികളെ തയ്യാറാക്കുന്ന ‘എം.എൽ.എ ടാലന്റ് ടീം’ , ഭിന്നശേഷിക്കാരായവർക്ക് തൊഴിൽ പരിശീനവും പ്ലേസ്‌മെന്റും നൽകുന്ന ‘ഉറപ്പ്’, തെരെഞ്ഞെടുത്ത സ്‌കൂളുകളെ മാതൃകാ വിദ്യാലയങ്ങളാക്കി ഉയർത്തൽ,നവീന സാങ്കേതിക വിദ്യകൾ ചെറുപ്പത്തിലേ കുട്ടികളിൽ എത്തിക്കുന്നതിന് ‘ടിങ്കെറിംഗ് ലാബ്’,കുട്ടികൾക്ക് മനസ്സിലാക്കാൻ പറ്റുന്ന തരത്തിൽ വിഷയാടിസ്ഥാന ഓപ്പൺ ലേണിംഗ് പാർക്കുകൾ,ലാബുകളുടെ ശാക്തീകരണ പദ്ധതിയായ ‘ലെൻസ്’,ഗോത്ര വിദ്യാർത്ഥികളെ മുൻനിരയിൽ എത്തിക്കുന്നതിന് ‘എങ്ക ഊര്..നല്ല ഊര്’ എന്നിവയാണ് പദ്ധതികൾ.എം.എൽ.എ ഫണ്ടിന് പുറമേ സ്‌പോൺസർഷിപ്പ്,സർക്കാർ വകുപ്പ് ഫണ്ടുകൾ എന്നിവ പദ്ധതി നടത്തിപ്പിന് സമാഹരിക്കും.
പരിപാടി ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.മുക്കം എ.ഇ.ഒയും ഉയരേ പദ്ധതി കോഓഡിനേറ്ററുമായ ഓംകാരനാഥൻ അധ്യക്ഷത വഹിച്ചു.റിട്ട.മലപ്പുറം ഡി.ഡി.ഇയും വിദ്യാഭ്യാസ വിദഗ്ദനുമായ പി.സഫറുള്ള ക്ലാസുകൾ കൈകാര്യം ചെയ്തു.കൊടുവള്ളി ബി.പി.സി മെഹറലി,ബി.ആർ.സി കുന്നമംഗലം ട്രെയിനർ ഹാഷിദ് കെ.സി,എച്ച്.എം ഫോറം കൺവീനർ സക്കീർ ഹുസൈൻ,പ്രിൻസിപ്പൽ കോ-ഓഡിനേറ്റർ സന്തോഷ് മൂത്തേടത്ത്,ഹൈസ്‌കൂൾ എച്ച്.എം കോഓഡിനേറ്റർ സജി ജോൺ,എച്ച് എം ഫോറം കൺവീനർ അഗസ്റ്റിൻ ജോർജ് തുടങ്ങിയവർ സംസാരിച്ചു.ടി.പി രാജീവ് മാസ്റ്റർ സ്വാഗതവും ദേവസ്യ മാസ്റ്റർ നന്ദിയും പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com