LOCAL NEWS

താമരശ്ശേരി ചുരം ഒന്നാം വളവിന് സമീപം ലോറി ഓവുചാലിലേക്ക് മറിഞ്ഞു

താമരശ്ശേരി ചുരം ഒന്നാം വളവിനും രണ്ടാം വളവിനും ഇടയിലുള്ള സ്ഥലത്ത് ഓവുചാലിലേക്ക് ലോറി മറിഞ്ഞു, കർണാടകയിൽ നിന്ന് ചരക്കുമായി കോഴിക്കോട്ടേക്ക് പോകുന്ന ലോറിയാണ് നിയന്ത്രണം നഷ്ടമായതിനെ തുടർന്ന് മറിഞ്ഞത്.

ഡ്രൈവറുടെ സമയോജിതമായ ഇടപെടൽ മൂലം വലിയ ദുരന്തത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞു ലോറി ഡ്രൈവർ പരിക്കുകളിൽ ഏൽക്കാതെ രക്ഷപ്പെട്ടു.ക്രെയിൻ സംവിധാനങ്ങൾ ഉപയോഗിച്ച് കൊണ്ട് ലോറി മാറ്റാനുള്ള ശ്രമം നടത്തിവരുന്നു.

അതേസമയം ചുരത്തിൽ വാഹനങ്ങൾ ഓവുചാലിൽ മറിയുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com