KERALA NEWSNews

ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സിലെ കോച്ച് മരിച്ച നിലയിൽ

കോഴിക്കോട്: ഉഷ സ്കൂൾ അത്ലറ്റിക്സിലെ അസിസ്റ്റന്റ് കോച്ചിനെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കിനാലൂരിലെ സ്ഥാപനത്തിലാണ് കോയമ്പത്തൂർ മാത്തൂർ സ്വദേശിയായ ജയന്തിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 27 വയസായിരുന്നു. ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

പുലർച്ചെ അഞ്ച് മണിയോടെയാണ് മരണമെന്നാണ് പ്രാഥമിഗ വിവരം. ബാലുശേരി പൊലീസ് സ്ഥലത്തെത്തി. സംഭവത്തിൽ അന്വേഷണം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു. മരണ കാരണം വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു.ഒന്നര വർഷം മുൻപാണ് ജയന്തി ഇവിടെ കോച്ചായെത്തിയത്. നിരവധി നേട്ടങ്ങളും ഇവർക്ക് കീഴിൽ വിദ്യാർത്ഥികൾ നേടിയിട്ടുണ്ട്. സഹകോച്ചുമാരുടെയും വിദ്യർത്ഥികളുടെയും മൊഴി രേഖപ്പെടുത്തും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com