KODANECHERYNews

കോടഞ്ചേരിയിൽ കൃഷി നശിപ്പിച്ചു കൊണ്ടിരുന്ന കാട്ടുപന്നികളെ ഇല്ലായ്മ ചെയ്തു

കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുള്ള കൃഷിയിടങ്ങളിൽ ഇറങ്ങി കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ ഉന്മൂലനം ഭാഗമായി ഗ്രാമപഞ്ചായത്തിന് നേതൃത്വത്തിൽ തദ്ദേശീയരായ ആളുകളെ സംഘടിപ്പിച്ചുകൊണ്ട് നാലു ടീമുകളായി നടത്തിയ വ്യാപകമായ തിരച്ചിൽ കൃഷി നശിപ്പിച്ചു കൊണ്ടിരുന്ന രണ്ടു കാട്ടുപന്നികളെ ഇല്ലായ്മ ചെയ്യുവാൻ സാധിച്ചു.രാത്രി മുഴുവൻ നീണ്ട തിരച്ചിലിന് ഗൺമാൻമാരായ തങ്കച്ചൻ കുന്നുംപുറത്ത്, ജോർജുകുട്ടി ജോസഫ്, ജോയ് വെട്ടർകുഴി ,വില്യംസ് അമ്പാട്ട്, വിൽസൺ ഇ ജെ, സെബാസ്റ്റ്യൻ, റിട്ടയേർഡ് മിലിട്ടറി ഉദ്യോഗസ്ഥൻ ബാലൻ, സിബി മാവോക്കൽ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി, ഗ്രാമപഞ്ചായത്ത് മെമ്പർ ചാൾസ് തയ്യിൽ, തോമസ് എ വി, സാബു ജോസഫ്, ബിജു വള്ളിക്കാട്ടിൽ, ഡെന്നിഷ് ബെന്നി കപ്യാരി മലയിൽ എന്നിവർ നേതൃത്വം നൽകി.കൃഷിയിടങ്ങളിൽ ഉറങ്ങുന്ന കാട്ടുപന്നികൾക്കായി തിരച്ചിൽ ഉണ്ട് എന്ന് അറിയിച്ചതിനെ തുടർന്ന് ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നായി ആളുകൾ ഫോൺ വിളിച്ച് അറിയിച്ചതിനെ തുടർന്നാണ് വിവിധ പ്രദേശങ്ങളിൽ നാലു ടീമുകൾ ആയി തിരച്ചിൽ നടത്തിയത്.സാധാരണ ഗതിയിൽ ഓരോ ആളുകൾ ഒറ്റയ്ക്ക് തിരച്ചിൽ നടത്തുന്നതിൽ നിന്നും വിഭിന്നമായി ഒരു കൂട്ടായ്മയിൽ വിവിധ പ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയത് കൂടുതൽ കാര്യക്ഷമമാണെന്നും ജനങ്ങൾക്ക് ഉപകാരപ്പെടുന്നുണ്ട് എന്നും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com