
തിരുവമ്പാടി റോട്ടറി ക്ലബ്ബ് ട്രാഫിക് ബോധവത്കരണത്തിന്റെ ഭാഗമായി തിരുവമ്പാടി പോലീസ് സ്റ്റേഷന് മുൻപിൽ കോൺവെക്സ് മിറർ സ്ഥാപിച്ചു. റോട്ടറി പ്രസിഡന്റ് അനീഷ് സെബാസ്റ്റ്യൻ അധ്യക്ഷനായ ചടങ്ങിൽ തിരുവമ്പാടി സബ്ബ് ഇൻസ്പെക്ടർ ഹാഷിം കെ.കെ. ഉദ്ഘാടനം നിർവ്വഹിച്ചു.
ഏ.സ്ഐ. ഗിരീഷ് കുമാർ , സീനിയർ സിവിൽ ഓഫീസർമാരായ വിനോദ് കെ., അനീസ് കെ എം . ,ഷിനോജ് കെ. , റോട്ടറി അസിറ്റന്റ് ഗവർണ്ണർ നിധിൻ ജോയ് , ക്ലബ്ബ് സെക്രട്ടറി ലിനു സെബാസ്റ്റ്യൻ, ഡോ. സന്തോഷ് സ്കറിയ, ഡോ. ബെസ്റ്റി ജോസ് , എ.ജെ. തോമസ്, പി.റ്റി. ഹാരിസ് തുടങ്ങിയവർ നേതൃത്വം നൽകി



