ട്രഷറിക്ക് മുന്നിൽ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പ്രവർത്തകർ കരിദിനമാചരിച്ചു

തിരുവമ്പാടി:കേരള സ്റ്റേറ്റ് സർവീസ് പെൻഷനേർസ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന കരിദിനാചരണം കേരളപ്പിറവിദിനമായ നവംബർ ഒന്നിന് തിരുവമ്പാടി ട്രഷറിക്ക് മുന്നിൽ സംഘടിപ്പിച്ചു. വർഷങ്ങളായി നൽകാനുളള ശമ്പള പരിഷ്കരണത്തിലെ കുടിശിക ഉടൻ അനുവദിക്കുക, ക്ഷാമാശ്വാസം 4 ഗഡു (11 ശതമാനം) ഉടൻ അനുവദിക്കുക, മെഡി സെപ്പ് പദ്ധതിയിലെ ന്യൂനതകൾ യുദ്ധകാലാടിസ്ഥാനത്തിൽ പരിഹരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ട്രഷറിക്ക് മുന്നിൽ നടത്തിയ കരിദിനാചരണം കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി ബാബു .കെ. പൈക്കാട്ടിൽ ഉൽഘാടനം ചെയ്തു. ജീവിതകാലം സംസ്ഥാനത്തെ സേവിച്ച പെൻഷൻകാരുടെ അവകാശങ്ങളൊന്നും വർഷങ്ങളായി അനുവദിക്കാതെ പ്രായമേറിയ പെൻഷൻ കാരെ സമര മുഖത്തേക്ക് വലിച്ചിറക്കുകയാണ് ഇടത് സർക്കാർ ചെയ്തതെന്ന് ഉൽഘാടകൻ സൂചിപ്പിച്ചു. കെ.എസ്.എസ്.പി.എ തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡണ്ട് ടി.ടി. റോയ് തോമസ് അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായ സുധാകരൻ കപ്യേടത്ത്, എം.മധു , ടി.ടി.സുലൈമാൻ , കെ.മാധവൻ, കെ.കെ.അബ്ദുൾ ബഷീർ, സുന്ദരൻ.എ.പ്രണവം, പി.ഹരിദാസൻ , കെ.സി. തങ്കച്ചൻ, ഇ.പി. ചോയി ക്കുട്ടി, കെ.പി. സാദിക്കലി എന്നിവർ ആശംസ പ്രസംഗം നടത്തി. തിരുവമ്പാടി ടൗണിൽ നടത്തിയ പ്രകടനത്തിന് രാജു ജോസഫ്, യു.പി.അബ്ദുൾ റസാക്ക്, വി. അറുമുഖൻ, കെ.ജെ തങ്കച്ചൻ, ഗീത മനക്കൽ, സുബ്രമഹ്ണ്യൻ ചെങ്കോട്ട്, എൻ. ഭാസ്കരൻ എന്നിവർ നേതൃത്വം നൽകി.സുധാകരൻ കപ്യടത്ത്സെക്രട്ടറിKSSPA നിയോജക മണ്ഡലം കമ്മറ്റി



