LOCAL NEWSNewsTHIRUVAMBADY

ലഹരി വിരുദ്ധ റാലിയും വിദ്യാർത്ഥിച്ചങ്ങലയുമായി സേക്രഡ് ഹാർട്ട് യു.പി.സ്കൂൾ

തിരുവമ്പാടി : ലഹരി വിരുദ്ധ മാസാചരണ പരിപാടികളുടെ സമാപനത്തിൽ തിരുവമ്പാടി അങ്ങാടിയിൽ റാലിയും ലഹരി വിരുദ്ധ വിദ്യാർത്ഥിച്ചങ്ങലയും തീർത്ത് സേക്രഡ് ഹാർട്ട് യു.പി.സ്കൂൾ . പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളുമായി അങ്ങാടിയിൽ വലയം സൃഷ്ടിച്ച വിദ്യാർത്ഥികൾക്ക് തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുറഹിമാൻ കെ.എ. ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ രാമചന്ദ്രൻ കരിമ്പിൽ , റംല ചോലക്കൽ, ലിസി അബ്രാഹം, മെമ്പർമാരായ അപ്പു കോട്ടയിൽ, ഷൗക്കത്തലി, രാധാമണി, ലിസി സണ്ണി എന്നിവർ പരിപാടികളിൽ പങ്കാളികളായി. ഹെഡ് മാസ്റ്റർ അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ , അധ്യാപകരായ ദിലീപ് മാത്യൂസ്, ആൽബിൻ ആന്റണി, Sr സോളി, ജെസി പി.ജെ, ബിന്ദു വി കെ, Sr ആൻസ് മരിയ, ധന്യ, ഷാഹിന, അയൂബ് ,സ്കൂൾ ലീഡർ അയിഷ അംന, ഡെപ്യൂട്ടി ലീഡർ അബിജയ് ആർ ഷെമിൻ,സ്പീക്കർ ആൻ തെരേസ സുരേഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

കേരളപ്പിറവിയുടെ ഭാഗമായി രാവിലെ നടന്ന പരിപാടികൾ വിദ്യാഭ്യാസ സ്റ്റാൻന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റംല ചോലക്കൽ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സ്കൗട്ട്, ഗൈഡ്, ജെആർസി കേഡറ്റുകൾ ലഹരി വിരുദ്ധ ദീപം തെളിച്ചു. മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com