LOCAL NEWSMUKKAMNews

പ്രധാനമന്ത്രിയുടെ തൊഴില്‍ ദായക പദ്ധതി; ബോധവത്കരണ ക്ലാസ് വെള്ളിയാഴ്ച മുക്കത്ത് നടക്കും

മുക്കം:പ്രധാനമന്ത്രിയുടെ തൊഴില്‍ ദായക പദ്ധതിയെക്കുറിച്ച് (പി.എം.ഇ.ജി.പി ) അവബോധം നല്‍കുന്നതിന് കേരളഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. പരമാവധി 50 ലക്ഷം രൂപ വരെ അടങ്കല്‍ തുക വരുന്ന വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് 35% വരെ സബ്സിഡി നല്‍കുന്ന പ്രധാനമന്ത്രിയുടെ തൊഴില്‍ ദായക പദ്ധതിയെക്കുറിച്ച്(പി.എം.ഇ.ജി.പി ) നൽകുന്ന ക്ലാസ് മുക്കത്തുള്ള ഇ.എം.എസ്. ഓഡിറ്റോറിയത്തില്‍ വെള്ളിയാഴ്ച (നവംബര്‍ 4)രാവിലെ 10 മണിക്ക് നടക്കും.കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ജയരാജന്‍ ഉദ്ഘാടനം ചെയ്യുന്ന സെമിനാ‍റില്‍‍ ലിന്റോജോസഫ് എം.എൽ.എ മുഖ്യാതിഥിയാവും. ഖാദി ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥര്‍, ബാങ്ക് പ്രതിനിധികള്‍ എന്നിവര്‍ ബോധവത്ക്കരണ ക്ലാസ് നടത്തും. വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ അഗ്രഹിക്കുന്നവർക്ക് ക്ലാസിൽ പങ്കെടുക്കാം.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com