
“ടയർ മാറ്റുന്നതിനിടെ ജാക്ക് തെന്നിമാറി പൊൻകുന്നത്ത് യുവാവിന് ദാരുണാന്ത്യം”.ഇത്തരം സംഭവങ്ങൾ ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു.
വാഹനങ്ങൾ ജാക്ക് വെച്ചു ഉയർത്തി ജോലി ചെയ്യേണ്ടി വരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- റോഡിൽ അല്ലെങ്കിൽ റോഡരികിൽ ജാക്ക് വെച്ചുയർത്തുന്നത് പരമാവധി ഒഴിവാക്കുക.
- അങ്ങനെ ചെയ്യേണ്ടി വരികയാണെങ്കിൽ 50 മീറ്ററെങ്കിലും മാറി റിഫ്ളക്റ്റീവ് വാർണിങ് ട്രയാംഗിൾ വെച്ച് വാഹനത്തിൻ്റെ ഹസാർഡസ് വാർണിങ്ങ് ലാമ്പ് പ്രവർത്തിപ്പിക്കുക.
- രാത്രിയെങ്കിൽ സ്ഥലത്തു ആവശ്യത്തിനു പ്രകാശം കിട്ടുന്നു എന്നു ഉറപ്പാക്കുക.
- വാഹനം ലെവൽ ആയ, കട്ടിയുള്ള പ്രതലത്തിൽ വേണം നിർത്താൻ. ജാക്ക് വെക്കുന്ന പ്രതലം പൂഴി മണ്ണോ , താഴ്ന്നുപോകുന്ന സ്ഥലമോ ആകരുത്.
5.വാഹനം ഹാൻഡ് ബ്രേക്ക് ഇട്ടിരിക്കണം
6.ഉയർത്തുന്ന ആക്സിൽ ഒഴികെ ബാക്കി വീലുകൾ , വീൽ ചോക്ക് അല്ലെങ്കിൽ തടകൾ വെച്ചു വാഹനം ഉരുണ്ടുപോകാതെ നോക്കണം.
- വാഹനത്തിന്റെ ചാവി ഊരി മാറ്റി വെക്കണം ,പറ്റുമെങ്കിൽ അത് ജോലിചെയ്യുന്ന ആൾ പോക്കറ്റിൽ ഇടുന്നത് നല്ലതായിരിക്കും.
- ജാക്കുകൾ അനുവദിച്ചിരിക്കുന്ന ഭാരപരിധിക്കു അനുയോജ്യമായിരിക്കണം.
- വാഹനത്തിൽ ജാക്ക് വെക്കാൻ അനുവദിച്ചിരിക്കുന്ന പോയിന്റുകൾ ഓണേഴ്‌സ് മനുവലിൽ പറഞ്ഞിട്ടുണ്ടാകും അവിടെ മാത്രം ജാക്ക് കൊള്ളിക്കുക.
- ജാക്കുകൾ (സ്ക്രു, ഹൈഡ്രോളിക്, ന്യൂമാറ്റിക്) അങ്ങനെ ഏതുതരവും ആയിക്കോട്ടെ അതിൽ മാത്രം വാഹനം ഉയർത്തി വെച്ചു ജോലിചെയ്യരുത്.
- വാഹനം ഉയർത്തി കഴിഞ്ഞു ആക്സിൽ സ്റ്റാൻഡിൽ (കുതിരയിൽ) അല്ലെങ്കിൽ വലിയ കല്ല് വെച്ച് ഇറക്കി നിർത്തിയശേഷം, സുരക്ഷ ഉറപ്പു വരുത്തി മാത്രം ടയർ മാറാനോ, അടിയിൽ കയറാനോ പാടുള്ളൂ…
കേരള മോട്ടോർ വാഹന വകുപ്പ്
FacebookTwitter%0a🪀 *വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്ത് എന്റെ തിരുവമ്പാടി വാർത്ത ഗ്രൂപ്പിൽ അംഗമാവുക * %0a 👇👇👇👇👇%0a%0a*https://chat.whatsapp.com/BhO361d4RhsIMGUC6rpIPU*%0a%0a *👉വാർത്തകളും പരസ്യങ്ങളും പ്രസിദ്ധീകരിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ക്ലിക്ക് ചെയ്യുക* %0a%0a*wa.me/919447582278*%0a%0a*🔊 എന്റെ തിരുവമ്പാടി*" class="meks_ess-item socicon-whatsapp prevent-share-popup">WhatsApp



