News

റോഡ് ഉദ്ഘടാനം നടത്തി

കൂടരഞ്ഞി:എംഎൽഎ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ പനകച്ചാൽ പിണക്കാടപടി വട്ടപ്പാറ ഐക്കരകുന്ന് റോഡിന്റെ ഉദ്ഘാടനം തിരുവമ്പാടി നിയോജക മണ്ഡലം എംഎൽഎ ലിന്റോ ജോസഫ് നിർവഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് അധ്യക്ഷൻ ആയി.

വാർഡ് മെമ്പർ ജോസ് തോമസ് സ്വാഗതം പറഞ്ഞു. ആശംസ അർപ്പിച് ജലീൽ കൂടരഞ്ഞി, കുര്യൻ പുറക്കാട്ട്, പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു.

മുൻ MLA ജോർജ് എം തോമസ് ന്റ ആസ്തി വികസന ഫണ്ട്‌ ഉപയോഗിച്ച് 15 ലക്ഷം രൂപ ചിലവിൽ ആണ് റോഡ്‌ നിർമിച്ചത്. പ്രദേശവാസികളും നാട്ടുകാരും പങ്കെടുത്തു.പ്രദേശവാസികളുടെ ചിരകാല സ്വപ്നം ആണ് ഇപ്പോൾ സാക്ഷാൽകരിച്ചത്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com