LOCAL NEWSNewsTHIRUVAMBADY

LSS , USS ജേതാക്കളെ ആദരിച്ച് സേക്രഡ് ഹാർട്ട് യു.പി.

തിരുവമ്പാടി : സേക്രഡ് ഹാർട്ട് യു.പി.സ്കൂളിൽ പ്രതിഭാദരം 22 പരിപാടി നടന്നു. LSS പരീക്ഷയിൽ വിജയികളായ 16 കുട്ടികളും USS പരീക്ഷയിൽ വിജയിച്ച 5 കുട്ടികളും ചടങ്ങിൽ ആദരിക്കപ്പെട്ടു. USS വിജയികളിൽ ഹിന്ന ഫാത്തിമ ഗിഫ്റ്റഡ് സ്റ്റുഡന്റ് യോഗ്യതയും നേടി. സ്കൂൾ അസിസ്റ്റന്റ് മാനേജർ റവ.ഫാ. അമൽ പുരയിത്തിൽ അധ്യക്ഷത വഹിച്ച യോഗം , വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സണും വാർഡ് മെമ്പറുമായ ലിസി അബ്രാഹം ഉദ്ഘാടനം ചെയ്തു. മെമന്റോയും സമ്മാനങ്ങളും നൽകി കുട്ടികളേയും രക്ഷിതാക്കളേയും അനുമോദിച്ചു.ഹെഡ്മാസ്റ്റർ അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ , അധ്യാപകരായ ബീനാ റോസ് , ജിൻസി സെബാസ്റ്റ്യൻ, സോഫിയ തോമസ് രക്ഷകർതൃ പ്രതിനിധി നൗഷാദ് P M, LSS , USS ജേതാക്കളെ പ്രതിനിധീകരിച്ച് അനുഗ്രഹ B.S , ഹിന്ന ഫാത്തിമ എന്നിവർ സംസാരിച്ചു. ഷോളി ജോൺ , മോളി കുര്യൻ, എയ്ഞ്ചൽ, അയൂബ്, ഡാനി തോമസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com