
തിരുവമ്പാടി: ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് നാഗപട്ടണം വേളാങ്കണ്ണി സ്വദേശി കുരുണാനിധിയെ ആണ് താഴെ തിരുവമ്പാടിയിൽ ഇന്ന് രാവിലെ ആറോടെ മരിച്ച നിലയിൽ കണ്ടെത്തിയത് .
ഇരുനില കെട്ടിടത്തിൽ നിന്ന് രാത്രിയിൽ അബദ്ധത്തിൽ താഴെ വീണതാണെന്ന് കരുതുന്നു. മൃതദേഹം തിരുവമ്പാടി പൊലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ് മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വർഷങ്ങളായി തിരുവമ്പാടിയിൽ വിവിധ തൊഴിലുകളിൽ ഏർപ്പെട്ട് വരുകയായിരുന്നു ഇദ്ദേഹം



