
കൊയിലാണ്ടി: ലോറിയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം. കൊയിലാണ്ടി പൂക്കാടിനു സമീപം ടിപ്പർ ലോറിയുടെ പിന്നിൽ കെഎസ്ആർടിസി ബസ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ കെഎസ്ആർടിസി ഡ്രൈവർ ക്യാബിനുള്ളിൽ കുടുങ്ങിക്കിടക്കുകയുണ്ടായി. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുമ്പോൾ നാട്ടുകാർ ചേർന്ന് ഡ്രൈവറെ പുറത്തെടുത്തിരുന്നു.
കൈക്ക് പരിക്കേറ്റ ഇദ്ദേഹത്തെ ഹോസ്പിറ്റലിൽ കൊണ്ടുപോയി. ഇടിയുടെ ഭാഗമായി ബസ്സിലുള്ള പത്തോളം പേർക്ക് നിസാരമായി പരിക്കേറ്റിട്ടുണ്ട്. അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം ദേശീയപാതയിൽ ഗതാഗത തടസ്സം ഉണ്ടായി. സ്റ്റേഷൻ ഓഫീസർ ആനന്ദൻ സിപി,ഗ്രേഡ് എ എസ് ടി ഒ പി കെ ബാബു, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ബിനീഷ്, ജിനീഷ്കുമാർ, നിധി പ്രസാദ് ഇ എം, ഷിജു ടി പി, സനിൽ രാജ്, ഷാജു, നിധിൻരാജ്, ഹോംഗാര്‍ഡുമാരായ രാകേഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.



