LOCAL NEWSNewsTHIRUVAMBADY

വെ​ടി വ​യ്ക്കു​ന്ന കാ​ട്ടു​പ​ന്നി​യു​ടെ ശ​രീ​രം ലേ​ലം ചെ​യ്യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം : ക​ർ​ഷ​ക സം​ഘം

തി​രു​വ​മ്പാ​ടി :കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ക്കു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ വെ​ട​വ​ച്ചു​കൊ​ന്നാ​ൽ, ശ​രീ​രം ലേ​ലം ചെ​യ്ത്, പ​ണം സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ൽ അ​ട​യ്ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക സം​ഘം കൂ​മ്പാ​റ മേ​ഖ​ലാ ക​ൺ​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.​

അ​മ്പ​തി​നാ​യി​രം മു​ത​ൽ ഒ​ന്ന​ര ല​ക്ഷം രൂ​പ വ​രെ, ലേ​ലം ചെ​യ്താ​ൽ ല​ഭി​ക്കു​ന്ന പ​ന്നി​യെ- ഇ​പ്പോ​ൾ ആ​ർ​ക്കും ഉ​പ​കാ​ര​മി​ല്ലാ​തെ ന​ശി​പ്പി​ക്കു​ക​യാ​ണ്.ചി​ല സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ന്മാ​രു​ടെ കാ​ഴ്ച്ച​പ്പാ​ടി​ല്ലാ​ത്ത​താ​ണ് ഇ​തി​ന് കാ​ര​ണം. സ​ർ​ക്കാ​റു​ക​ൾ അ​ടി​യ​ന്തി​ര​മാ​യി വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട​ണം.​യോ​ഗം ക​ർ​ഷ​ക സം​ഘം ഏ​രി​യാ സെ​ക്ര​ട്ട​റി ജോ​ളി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​ലി​ന്‍റൊ ജോ​സ​ഫ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു, ഒ.​എ. സോ​മ​ൻ പ്ര​സം​ഗി​ച്ചു.​ഒ.​എ സോ​മ​ൻ സെ​ക്ര​ട്ട​റി​യാ​യും മാ​ത്യൂ പു​ളി​മൂ​ട്ടി​ൽ പ്ര​സി​ഡ​ന്‍​റാ​യും മേ​ഖ​ലാ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com