
കുളിരാമുട്ടി: കൂടരഞ്ഞി -കുളിരാമുട്ടി റോഡ് പണി പാതിവഴിയിൽ നിലച്ചതോടെ കാൽനട യാത്ര പോലും നടത്താൻ സാധിക്കാത്ത അവസ്ഥ ആയി മാറി. കഴിഞ്ഞ സെപ്റ്റംബർ മാസമാണ് മലയോരമേഖല കാത്തിരുന്ന ബിഎം& ബിസി റോഡ് നിർമാണം ആരംഭിച്ചത് എന്നാൽ ജൽ ജീവൻ മിഷൻ കുടിവെള്ളവിതരണ പൈപ്പ് സ്ഥാപിക്കാൻ വേണ്ടി വാട്ടർ അതോറിറ്റി റോഡ് ഏറ്റെടുത്തതോടെ കൂടരഞ്ഞിയിൽ നിന്നും പൂവാറൻതോട്, മഞ്ഞക്കടവ് കുളിരാമുട്ടി എന്നിവിടങ്ങളിൽ എത്തിച്ചേരാൻ ഓഫ് റോഡ് ഡ്രൈവിങ് ശീലിക്കേണ്ട അവസ്ഥ ആയി മാറി.
PWD യും വാട്ടർ അതോറിറ്റിയും പരസ്പരം പഴി ചാരി അനന്തമായി നീണ്ടുപോയി റോഡ് പണി അടിയന്തരമായി പൂർത്തിയാക്കണമെന്നു ആവശ്യപ്പെട്ട് കുളിരാമുട്ടി റോഡ് ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. പണി ഉടൻ തുടങ്ങിയില്ലെങ്കിൽ PWD ഓഫീസിനു മുന്നിൽ സമരപരിപാടികൾ നടത്താൻ ആക്ഷൻ കമ്മിറ്റി തീരുമാനിച്ചു. ആക്ഷൻ കമ്മിറ്റി കൺവീനർ ആയി സണ്ണി പെരികിലംതറപ്പിൽ , ചെയർമാൻ ആയി മനു പൈമ്പിള്ളിയും നേതൃത്വം നൽകുന്ന 11 അംഗ കമ്മിറ്റിയും നിലവിൽ വന്നു. ജിബിൻ മാണിക്കത്തുകുന്നേൽ, ജെയ്‌സ് മൈലാടിയിൽ, നോഷിൽ കാലച്ചിറ, പ്രിൻസ് കാര്യപ്പുറം, സണ്ണി കൊച്ചുകൈപ്പേൽ, ഡെന്നിസ് ചോക്കാട്ട്, ജിബി കളമ്പുകാട്ട് എന്നിവർ നേതൃത്വം നൽകി


