LOCAL NEWSNews

‘എന്റെ എലിസബത്ത് എന്റേത് മാത്രം’; ഭാര്യയ്ക്കൊപ്പമുള്ള വിഡിയോയുമായി നടന്‍ ബാല

നടൻ ബാലയുടെ ദാമ്പത്യ ജീവിതവുമായി ബന്ധപ്പെട്ട് നിരവധി വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരുന്നത്. ബാല ഭാര്യ എലിസബത്തുമായി വേര്‍പിരിഞ്ഞ് എന്ന തരത്തിലായിരുന്നു ഒടുവിൽ അഭ്യൂഹങ്ങള്‍. എന്നാല്‍ എല്ലാ അഭ്യൂഹങ്ങളേയും തകര്‍ത്തുകൊണ്ട് എലിസബത്തിനൊപ്പമുള്ള വിഡിയോ പങ്കുവച്ചിരിക്കുകയാണ് താരം.

എന്റെ എലിസബത്ത് എന്റേത് മാത്രം എന്ന അടിക്കുറിപ്പിലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. തന്റെ വെര്‍സാസിന്റെ ഗ്ലാസ് ഒരാള്‍ അടിച്ചുമാറ്റിയെന്നും അയാളെ കാണിച്ചുതരാമെന്ന് പറഞ്ഞുകൊണ്ടാണ് എലിസബത്തിനെ വിളിക്കുന്നത്. അതിനു പിന്നാലെ രഞ്ജിതമേ എന്ന പാട്ടുവച്ച്‌ എലിസബത്തിനൊപ്പം ഡാന്‍സ് ചെയ്യുകയാണ് ബാല. തന്റെ പുതിയ ചിത്രം ഷഫീഖിന്റെ സന്തോഷം എല്ലാവരും തിയറ്ററില്‍ പോയി കാണണമെന്നും താരം ആവശ്യപ്പെടുന്നുണ്ട്.

വീഡിയോ കാണാൻ ക്ലിക്ക് ചെയ്യുക:

https://www.facebook.com/ActorBalaOfficial/videos/859090382185161/

ബാലയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. രണ്ടു പേരും എന്നും സന്തോഷത്തോടെ ജീവിക്കണം എന്നാണ് ആരാധകരുടെ കമന്റ്. ഏറെ നാളുകള്‍ക്കുശേഷമാണ് ബാലയെ ഇത്ര സന്തോഷത്തില്‍ കാണുന്നതെന്നും അവര്‍ കമന്റ് ചെയ്യുന്നത്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com