തിരുവമ്പാടി : കരുതൽമേഖല, ഇ.എസ്.എ. പ്രഖ്യാപനങ്ങളിലൂടെ മലയോര ജനതയുടെ നിലനിൽപ്പ് അപകടാവസ്ഥയിൽ ആക്കുന്ന നിയമങ്ങൾ മാറ്റണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച 4.30-ന് തിരുവമ്പാടിയിൽ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധറാലിയും പൊതുയോഗവും നടത്തും.
മലയോര ജനതയെ കുടിയിറക്കാനുള്ള നീക്കങ്ങളാണ് പിന്നാമ്പുറത്ത് നടക്കുന്നതെന്ന് സംയുക്ത സമരസമിതി ആരോപിച്ചു. സംഘാടക സമിതി യോഗത്തിൽ സംയുക്ത സമരസമിതി രക്ഷാധികാരി ഫാ. തോമസ് നാഗപറമ്പിൽ അധ്യക്ഷതവഹിച്ചു. ഡോ. ചാക്കോ കാളംപറമ്പിൽ, ഫാ. സെബിൻ തൂമുള്ളിൽ, ബെന്നി ലൂക്കോസ്, സജീവ് പുരയിടത്തിൽ, ബെന്നി കിഴക്കേപറമ്പിൽ, ജോസഫ് പുലക്കുടി, തങ്കച്ചൻ തെക്കേക്കര, ബിജു പുരയിടത്തിൽ, വിബിൻ പുലക്കുടി, ബോബൻ മുരിങ്ങയിൽ, എഡ്വിൻ ചക്കുന്നുംപുറത്ത്, ജോയി ഞാറക്കുളം, ചാക്കോ കൊച്ചീലത്ത്, എന്നിവർ സംസാരിച്ചു.



