LOCAL NEWSNews

വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച പാലക്കാട് സ്വദേശി അറസ്റ്റിൽ

മാവൂർ:വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച പാലക്കാട് സ്വദേശി അറസ്റ്റിൽ. പാത്രങ്ങൾ വിൽക്കാൻ എത്തി കോളജ് വിദ്യാർഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച മങ്കര സ്വദേശി കാളിദാസനെ മാവൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മാവൂരിലെ ഇൻസ്റ്റാൾമെൻറ് വ്യവസ്ഥയിൽ വീടുകളിൽ അലുമിനിയം പാത്രങ്ങൾ എത്തിച്ച് വിൽപ്പന നടത്തുന്ന കാളിദാസൻ ഒരു വീട്ടിൽ പാത്രങ്ങളുമായി എത്തിയപ്പോഴായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടി ഒറ്റയ്ക്കാണെന്ന് മനസ്സിലാക്കിയ പ്രതി വീട്ടിൽ കയറി ഉപദ്രവിക്കാൻ ശ്രമിച്ചു.

രക്ഷപ്പെടാനുള്ള ശ്രമത്തിൽ പെൺകുട്ടിയുടെ തലയ്ക്ക് പരുക്കേറ്റു. പെൺകുട്ടിയെ ചെറുത്തുനിന്നതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ബന്ധുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് സൈബർ സെല്ലിൻറെ സഹായത്തോടെ മാവൂർ പൊലീസ് നടത്തിയ അന്വേഷണത്തിൽ കുറ്റിക്കാട്ടൂരിലെ വാടക റൂമിൽ നിന്നും പ്രതിയെ പിടിക്കൂടുകയായിരുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com