LOCAL NEWSNewsTHIRUVAMBADY

തിരുവമ്പാടി കപ്പേള തിരുനാൾ സമാപിച്ചു

തിരുവമ്പാടി : തിരുഹൃദയ ഫൊറോന ദേവാലയത്തിന്റെ ടൗൺ കപ്പേളയിൽ വിശുദ്ധ യൂദാ തദ്ദേവൂസിന്റെ തിരുനാൾ ദിവ്യബലിയോടെയും പ്രദക്ഷിണത്തോടെയും സമാപിച്ചു. രൂപതചാൻസലർ ഫാ. ബെന്നി മുണ്ടനാട്ട് ദിവ്യബലിക്ക് നേതൃത്വംനൽകി.ടൗൺ കപ്പേളയിലേക്ക് ആഘോഷമായ പ്രദക്ഷിണം നടന്നു.

നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. പ്രദക്ഷിണം തിരികെ ദേവാലയത്തിൽ എത്തിയശേഷം നേർച്ച ഭക്ഷണത്തോടെ ആഘോഷങ്ങൾ സമാപിച്ചു. ഇടവക വികാരി ഫാ. തോമസ് നാഗപ്പറമ്പിൽ, അസി. വികാരി ഫാ. അമൽ പുരയിടത്തിൽ, ട്രസ്റ്റിമാരായ ഷാജു ചാരുപ്ലാക്കൽ, ബിജു പുരയിടത്തിൽ, ജോസഫ് പുലക്കുടി, ബെന്നി കിഴക്കേപറമ്പിൽ, തോമസ് വലിയപറമ്പൻ, സണ്ണി പെണ്ണാപറമ്പിൽ, വിപിൻ കടുവത്താഴം എന്നിവർ നേതൃത്വംനൽകി

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com