
കോഴിക്കോട് : മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ സമയനിയന്ത്രണത്തിനെതിരേ രാത്രി ഫുട്ബാൾ കളിച്ച് പ്രതിഷേധിച്ച് വിദ്യാർഥിനികൾ.ശനിയാഴ്ച രാത്രി 10-ന് വെള്ളിമാട്കുന്ന് എസ്റ്റാഡിയോ ടർഫിൽ ഇന്റർ ഫാൻസ് ക്ളബ് മത്സരത്തിനിടെ സൗഹൃദമത്സരത്തിൽ പങ്കെടുത്താണ് മെഡിക്കൽ വിദ്യാർഥികൾ പ്രതിഷേധിച്ചത്. ഇൻഡിപെൻഡ്‌സിന്റെ നേതൃത്വത്തിൽ നടത്തിയ മത്സരത്തിൽ പത്തുപെൺകുട്ടികൾ പങ്കെടുത്തു. 11.30-നാണ് മത്സരം അവസാനിച്ചത്. ഹോസ്റ്റലിൽ കയറാനുള്ള സമയം 10.30-ൽനിന്ന് പത്തുമണിയായിക്കുറച്ചതിൽ പ്രതിഷേധം ശക്തമാണ്



