LOCAL NEWSTHIRUVAMBADY

വനിതാസംഘം വാർഷിക പൊതുയോഗം

തിരുവമ്പാടി:എസ്എൻഡിപി 1270 നമ്പർ തിരുവമ്പാടി ശാഖയിലെ 296 നമ്പർ വനിതാ സംഘത്തിൻറെ വാർഷിക പൊതുയോഗം ഇലഞ്ഞിക്കൽ ദേവീക്ഷേത്ര ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. വനിതാ സംഘം പ്രസിഡന്റ് ഉഷ മനോഹരൻ അധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് ഗിരി പാമ്പനാൽ വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ യൂണിയൻ സെക്രട്ടറി ശ്രീധരൻ പേണ്ടാനത്ത്, ശാഖ സെക്രട്ടറി ഭാസി സി ജി, യൂത്ത് മൂവ്മെൻറ് സെക്രട്ടറി മേവിൻ പി സി, തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു . വനിതസംഘം യൂണിയൻ സെക്രട്ടറി സലില ഗോപിനാഥ് തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.പുതിയ ഭാരവാഹികളായി, ശ്രീലത രവി (പ്രസിഡണ്ട്), പ്രീതി പ്രകാശൻ (വൈസ് പ്രസിഡണ്ട്), മിനി രവീന്ദ്രൻ (സെക്രട്ടറി), ബിന്ദു അശോകൻ (ഖജാൻജി) എന്നിവർ അടങ്ങുന്ന 12 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com