ഗ്രാമപഞ്ചായത്ത് ഭരണസമതി അഴിമതിക്കാരോടൊപ്പമെന്ന് എൽഡിഎഫ്;ഇടത് വിയോജിപ്പ് നിയമ സംവിധാനത്തോടുള്ള വെല്ലുവിളി:പഞ്ചായത്ത് പ്രസിഡന്റ്

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമതി യോഗത്തിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ നടന്ന 14 ലോളം റോഡ് ടെണ്ടറിൽ 26% ബിലോയിക്ക് ഒരാൾക്ക് തന്നെ ടെണ്ടർ നൽകിയതിൽ അഴിമതി ആരോപിച്ച് ഇടതുപക്ഷ അംഗങ്ങൾ കരാറുകാരന് വർക്ക് നൽക്കുന്നതിൽ വിയോജിപ്പ് രേഖപ്പെടുത്തി.മുൻപും ഇത്തരം ടെണ്ടർ നടപടികളിൽ ഭരണ സമിതി ഇടപെടുകയും 28%തിൽ അധികം ബിലോയിക്ക് ടെണ്ടർ നൽകുകയും ഇത് ചൂണ്ടി കാണിച്ച് എൽഡിഎഫ് അംഗങ്ങൾ എല്ലാ പ്രവർത്തികളും ഗുണനിലവാരമില്ലാത്ത പ്രവർത്തികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് ബോധ്യപെട്ടതിനാലാണ് ഇത്തരം പ്രവർത്തികൾക്ക് അനുമതി നൽകരുതെന്ന് ഇടതുപക്ഷ അംഗങ്ങൾ ചൂണ്ടികാണിച്ചത്.എന്നാൽ ഈ നടപടിയോട് യോജിക്കാതെ ഭരണ സമതി അംഗങ്ങൾ ഭൂരിപക്ഷ തീരുമാനപ്രകാരം ഇത്തരം അഴിമതിക്കാർക്ക് കൂട്ടുനിൽക്കുന്നതിനു വേണ്ടി യോഗത്തിൽ അംഗീകാരം നൽകുകയാണുണ്ടായത്.ഇതിനെതിരെ തുടർന്ന് ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് ഇടതുപക്ഷ മെമ്പർമാർ പരാതിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചു. എൽഡിഎഫ് മെമ്പർമാർ പ്രത്യേകയോഗം ചേർന്ന് തുടർ പ്രക്ഷോഭ പരിപാടികൾ പ്ലാൻ ചെയ്യുന്നതിനു വേണ്ടി കെ ഡി ആൻ്റണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ എം മുഹമ്മദാലി, കെ എം ബേബി, അപ്പു കോട്ടയിൽ, ബീന ആറാംപുറം, രാധാമണി, റംല ചോലക്കൽ എന്നിവർ സംസാരിച്ചു.
തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് റോഡ് പ്രവൃത്തികളുടെ ടെൻഡൻ നടപടി : ഇടത് വിയോജിപ്പ് നിയമ സംവിധാനത്തോടുള്ള വെല്ലുവിളി
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് റോഡ് പ്രവൃത്തികളുടെ ടെൻഡറുകൾക്ക് അംഗീകാരം നൽകിയ ഭരണസമിതി തീരുമാനത്തിനെതിരെ ഇടത് മെമ്പർ മാർ വിയോജിപ്പ് രേഖപെടുത്തിയത് നിയമ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ടും വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹിമാനും പറഞ്ഞു.
വാർഷിക പദ്ധതി രൂപീകരണ നിർവ്വഹണ മാർഗ്ഗരേയയിലെ മുഴുവൻ മാനദണ്ഡങ്ങളും പാലിച്ചാണ് പഞ്ചായത്ത് പൊതുമരാമത്ത് പ്രവൃത്തികളുടെ ടെൻഡറുകൾക്ക് ഭരണ സമിതി അംഗീകാരം നൽകിയത്.
ഒരു ലക്ഷം രൂപക്ക് മുകളിലുള്ള എല്ലാ പ്രവ്യത്തികളും ഇ-ടെണ്ടർ സംവിധാനത്തിലൂടെ മാത്രമേ നടത്താവു എന്നത് സംസ്ഥാന സർക്കാർ ഉത്തരവിന്റെ ഭാഗമാണ്. ഇന്ന് അംഗീകാരം നൽകിയ പ്രവൃത്തികളെല്ലാം ഇ- ടെൻഡർ മുഖേനയാണ് നടന്നതെന്നിരിക്കെ ഒരാൾക്ക് തന്നെ ടെൻഡർ നൽകിയെന്ന ഇടത് മെമ്പർമാരുടെ വാദം വിചിത്രമാണ്.നിയമപരമായ നടപടികളെ അഴിമതിയായി കാണുന്ന ഇടത് മെമ്പർമാരുടെ സമീപനം ജനം തിരിച്ചറിയണം.
ഇ – ടെൻഡർ മുഖേന ഏതൊരാൾക്കും ടെൻഡറിൽ പങ്കെടുക്കാൻ കഴിയുമെന്നതും കുറഞ്ഞ റേറ്റ് നൽകുന്നയാൾക്ക് കരാർ ലഭിക്കുന്നതും സ്വാഭാവികവും നിയമപരവുമായ നടപടിയാണ്.കഴിഞ്ഞ വർഷം കുറഞ്ഞ റേറ്റിൽ ടെൻഡർ പോയ പ്രവൃത്തികളും നിയമപരമായി തന്നെയാണ് ഭരണ സമിതി തീരുമാനം കൈക്കൊണ്ടത്.കുറഞ്ഞ റേറ്റിൽ ടെൻഡർ പോകുന്നത് മൂലം പഞ്ചായത്തിന് സാമ്പത്തീകമായി നേട്ടമാണ് ഉണ്ടാകുന്നതെന്ന് ഇടത് മെമ്പർമാർ തിരിച്ചറിയണം.ഇത്തരം നീതിപൂർവ്വമായ നടപടികളിൽ അഴിമതി കാണുന്ന ഇടത് മെമ്പർമാരുടെ സമീപനം വികസനവിരുദ്ധവും വഞ്ചനാപരവുമാണ്



