
തിരുവമ്പാടി : ഗ്രാമപ്പഞ്ചായത്തിലെ പ്രധാന അങ്ങാടികളിലൊന്നായ ആനക്കാംപൊയിലിൽ ഗതാഗത സൗകര്യങ്ങൾ വിപുലപ്പെടുത്തണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.
നിർദിഷ്ട ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ കണക്ടിങ് റോഡായ തിരുവമ്പാടി-പുല്ലൂരാംപാറ-ആനക്കാംപൊയിൽ-മറിപ്പുഴ റോഡ് നിർമാണം നടത്തുമ്പോൾ ടൗണിന്റെ അടിസ്ഥാന ആവശ്യങ്ങൾ പരിഗണിക്കണം. കച്ചവടക്കാർക്കും പൊതുജനങ്ങൾക്കും ഉപകാരപ്രദമായ രീതിയിൽ ആനക്കാംപൊയിൽ അങ്ങാടിയിലൂടെ കടന്നുപോകുന്ന റോഡിന്റെ ഇരുവശത്തുമുള്ള കച്ചവട സ്ഥാപനങ്ങളോടു ചേർന്ന് നടപ്പാത നിർമിക്കണം. ഏഴ് മീറ്റർ ടാറിങ് കഴിഞ്ഞുവരുന്ന ഭാഗം കൊരുപ്പുകട്ടകൾ വിരിച്ച് വാഹനങ്ങൾക്ക് പാർക്കു ചെയ്യാൻ സൗകര്യമൊരുക്കണം.
യോഗത്തിൽ പ്രസിഡന്റ് ജോൺസൺ വയലിൽ അധ്യക്ഷനായി. ജോസ് റാപ്പുഴ, ജോജി കാരുവള്ളി, വിനോദ് കാട്ടുപാലത്ത്, ബിജു അരിപ്പാറ, ബിനു ചകിട്ടമുറിയിൽ, ജിന്റോ വെള്ളാരംകുന്നേൽ, മെറീന സാബു, ഗോപിനാഥൻ മുളയോലിൽ, ബാബു തച്ചുകുന്നേൽ, അരുൺ ബാലകൃഷ്ണൻ, ജയ്‌സൺ കണ്ടപ്പൻചാൽ എന്നിവർ സംസാരിച്ചു



