
തിരുവമ്പാടി : സൗപർണ്ണിക പബ്ലിക് ലൈബ്രറി ആട്സ് & സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ തിരുവമ്പാടി മൾട്ടി ജിമ്നേഷൃത്തിൽ വച്ച് സംഘടിപ്പിച്ച പഞ്ചഗുസ്തി മത്സരം തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ ഉദ്ഘാടനം നിർവഹിച്ചു. വൈസ്. പ്രസിഡന്റ് കെ.എ.അബ്ദു റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ലിസി അബ്രഹാം, റംല ചോലക്കൽ വാർഡ് മെമ്പർമാരായ കെ.എൻ.അപ്പു. ലിസി സണ്ണി, ഷൈനി ബെന്നി എന്നിവർ ആശംസകൾ അർപ്പിച്ചു. വിൽസൺ ടി.മാത്യു, അജി കുമാർ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.65 കിലോ വിഭാഗത്തിൽ എ.സി. സോൾബിൻ,75 കിലോ വിഭാഗത്തിൽ മുഹമ്മദ് മിലൻ,85 കിലോ വിഭാഗത്തിൽ യദു കൃഷ്ണൻ,85 കിലോയ്ക്ക് മുകൾ വിഭാഗത്തിൽ പി.എസ് ശ്രീരാജ് എന്നിവർ വിജയിച്ച് ബ്ലോക്ക് പഞ്ചായത്ത് തല മത്സരങ്ങൾക്ക് അർഹത നേടി. സൗപർണ്ണിക ലൈബ്രറി സെക്രട്ടറി സാലസ് മാത്യു, സജി ലൂക്കോസ്, എൻ എ സോമൻ, പി.കെ. രാജൻ എന്നിവർ മത്സരംങ്ങൾക്ക് നേതൃത്വം നൽകി.



