
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് തമ്പലമണ്ണ പതിനാറാം വാർഡിൽ കാട്ടുപന്നി ശല്യം അതിരൂക്ഷം, പടിഞ്ഞാറെ പുരക്കൽ പ്രഭേന്ദ്രൻ , ചൂരക്കാട്ട് അയ്യപ്പൻ, ഗീത താന്നിക്കൽ തുടങ്ങിയവരുടെ കൃഷിയിടത്തിൽ കുലക്കാറയവാഴകൾ, ചേമ്പ്, ചേന, റബ്ബർതൈകൾ കമുകിൽതൈകൾ, തുടങ്ങിയവ, വ്യാപകമായി നശിപ്പിക്കപ്പെടുന്നു.കാർഷിക വിളകളുടെ വിലയിടിവു മൂലം ദുരിതങ്ങൾ അനുഭവിക്കുന്ന കർഷകർക്ക് കൂനിന്മേൽ കുരുപോലെ കാട്ടുപന്നി ശല്യവും കൂടി ജീവിതം ദുസ്സഹമാക്കുന്നു. അധികൃതരുടെ ഭാഗത്തുനിന്ന് ശാശ്വതമായ പരിഹാരം ഉണ്ടാവണമെന്ന് കർഷകർ പറഞ്ഞു.



