LOCAL NEWS

സ്‌കൂള്‍ തുറക്കുന്നു; ടിപ്പര്‍ വാഹനങ്ങളുടെ സമയത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി

കോഴിക്കോട്:ഇന്ന് സ്‌കൂള്‍ തുറക്കുന്നതിന്റെ ഭാഗമായി ടിപ്പര്‍ വാഹനങ്ങളുടെ സമയത്തില്‍ നിയന്ത്രണം. മോട്ടോര്‍ വാഹന വകുപ്പ് പ്രസിദ്ധീകരിച്ച പുതുക്കിയ സമയക്രമം അനുസരിച്ച് രാവിലെ 8.30 മുതല്‍ 10 മണി വരെയും വൈകിട്ട് 3.30 മുതല്‍ 5.30 വരെയുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

സ്‌കൂള്‍ സോണുകളില്‍ വേഗത കുറച്ചു മാത്രം വാഹനങ്ങള്‍ ഓടിക്കണം. സ്‌കൂള്‍ സമയം അവസാനിക്കുന്നതിന് അരമണിക്കൂര്‍ മുമ്പ് മാത്രമേ വിദ്യാര്‍ഥികളെ കയറ്റാനുള്ള വാഹനങ്ങള്‍ സ്‌കൂളുകള്‍ക്ക് സമീപം എത്തിക്കാവൂവെന്നും നിര്‍ദേശമുണ്ട്.വിദ്യാര്‍ഥികളും സ്‌കൂള്‍ വാഹനങ്ങളും ഇറങ്ങുന്നതോടെ റോഡുകള്‍ വീണ്ടും തിരക്കുകള്‍ക്ക് വഴിമാറുകയാണ്. റോഡില്‍ രാവിലെയും വൈകുന്നേരത്തെയും പീക്ക് അവറുകളിലെ തിരക്ക് കുറക്കുന്നതിനും അപകടങ്ങള്‍ ഒഴിവാക്കുന്നതിനുമാണ് ടിപ്പര്‍ വാഹനങ്ങളുടെ സമയ നിയന്ത്രണം ക്രമീകരിച്ചതെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

പുതിയ അധ്യയന വർഷം ആരംഭിക്കുകയാണ്. റോഡുകൾ വീണ്ടും സ്കൂൾ തിരക്കുകൾക്ക് വഴിമാറുകയാണ്. റോഡിൽ രാവിലെയും വൈകുന്നേരത്തെയും പീക്ക് അവറുകളിലെ തിരക്ക് കുറക്കുന്നതിനും , അപകടങ്ങൾ ഒഴിവാക്കുന്നതിൻ്റെയും ഭാഗമായി ടിപ്പർ വാഹനങ്ങളുടെ സമയ നിയന്ത്രണം താഴെ പറയുന്ന രീതിയിൽ ക്രമപ്പെടുത്തിയിരുന്നു. 
#tippertiming
#peakhourrestrictions

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com