
പൗരത്വ നിയമത്തിനേതിരെ പ്രതിക്ഷേധിച്ചു.
കൂടരഞ്ഞി:പൗരത്വ നിയമത്തിനേതിരെ യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂടരഞ്ഞിയിൽ പ്രതിക്ഷേധ പ്രകടനം നടത്തി.
മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡൻ്റ്
സി കെ കാസിം ഉദ്ഘാടനം ചെയ്യ്തു.
യു ഡി.ഫ് ചെർമാൻ ജോണി പ്ലക്കാട്ട് അധ്യക്ഷനായി.
അഡ്വ:സിബു തോട്ടത്തിൽ, വി.എ നസീർ,മുഹമ്മദ് പതിപറമ്പിൽ,എൻ.ഐ അബ്ദുൽ ജബ്ബാർ, റഷീദ് മൗലവി, ജോർജ് കുട്ടികക്കാടംപൊയിൽ, ജോണിവാളിപ്ലാക്കൽ, ഷിയാസ് ഇല്ലിക്കൽ, എന്നിവർ പ്രസംഗിച്ചു. പ്രതിഷേധ പ്രകടനത്തിന് അബ്ദുൽ കരീം ഇല്ലിക്കൽ നൂർദ്ദിൻ കുളപ്പുര ജലീൽ പാലയം പറമ്പിൽ റഷീദ് നൈനു കുന്നേൽ മുജീബ് കാട്ടിലക്കണ്ടി ബിജു കിഴക്കരക്കാട്ട് ജിന്റോ എന്നിവർ നേതൃത്വം നൽകി
പൗരത്വ ഭേദഗതി നിയമ ബില്ലിനെതിരെ കൂടരഞ്ഞിയിൽ പ്രതിഷേധം സംഘടിപ്പിച്ചു കൂടരഞ്ഞി :ജനങ്ങളെ വിഭജിക്കുന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെ എൽഡിഎഫ് കൂടരഞ്ഞി കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂടരഞ്ഞി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.നേതാക്കൾ ആയ ജലീൽ ഇ ജെ, തോമസ് മാസ്റ്റർ, ജിമ്മി ജോസ്, മാണി വള്ളോപിള്ളി, ആദർശ് ജോസഫ്, വിൽസൺ പുല്ലുവേലി, ഷിന്റോ വർഗീസ്, രാധാകൃഷ്ണൻ, മുഹമ്മദ്‌കുട്ടി,എം ശശി തുടങ്ങിയവർ നേതൃത്വം നൽകി.
ദേശിയ പൗരത്വ ഭേദഗതി നിയമം: പ്രതിഷേധ കോർണർ യോഗം നടത്തി. കണ്ണോത്ത്: ദേശിയ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാൻ അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ച് കൊണ്ട് കണ്ണോത്ത് എൽഡിഎഫ് മേഖല) കമ്മററി പ്രതിഷേധ പ്രകടനവും കോർണർ യോഗവും നടത്തി. കോർണർ യോഗം കണ്ണോത്ത് എൽഡിഎഫ് മേഖല കൺവീനർ കെ.എം ജോസഫ് ഉദ്ഘാടനം ചെയ്തു. സുബ്രഹ്മണ്യൻ മാണിക്കോത്ത് അദ്ധ്യക്ഷത വഹിച്ചു. ഇ.പി നാസർ, ബിന്ദു റെജി, രജനി സത്യൻ, ലിൻസ് വർഗ്ഗീസ് എം.എം സോമൻ, വാർഡ് മെമ്പർ റീന സാബു ,റെജി റ്റി സ്സ്. എന്നിവർ യോഗത്തിൽ സംസരിച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ എൽ ഡി എഫ് കോടഞ്ചേരിയിൽ പ്രതിക്ഷേധ പ്രകടനം നടത്തി
കോടഞ്ചേരി: പാർലമെന്റ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോടഞ്ചേരിയിൽ എൽ ഡി എഫ് പ്രതിക്ഷേധ പ്രകടനവും പൊതുയോഗവും നടത്തി. രാജ്യത്തെ പൗരൻമാരെ പല തട്ടുകളായി തിരിക്കുന്ന പൗരത്വ ഭേദഗതി നിയമം ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന പഴയ ബ്രിട്ടീഷ് തന്ത്രമാണ് മോദി സർക്കാർ നടപ്പിലാക്കിയിരിക്കുന്ന തെന്ന് എൽ ഡി എഫ് ആരോപിച്ചു. ഇതിനെതിരെ തുടർച്ചയായ പ്രക്ഷോഭങ്ങളും സമരങ്ങളും നടപ്പിലാക്കുമെന്ന് പ്രതിക്ഷേധ യോഗം ഉദ്ഘാടനം ചെയ്ത് ജോർജ്ജ് കുട്ടി വിളക്കുന്നേൽ പ്രസംഗിച്ചു. ഷിജി ആൻ്റണി, മാത്യു ചെമ്പോട്ടിക്കൽ, പി പി ജോയി, ജയേഷ് ചാക്കോ, കെ.ജെ സിബി, പി.ജി സാബു, സണ്ണി കാരിക്കൊമ്പിൽ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള മോദി ഗവൺമെന്റ് തീരുമാനത്തിനെതിരെ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി
കോടഞ്ചേരി : പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള മോദി സർക്കാരിന്റെ നയത്തിനെതിരെ ഐക്യ ജനാധിപത്യമുന്നണി കോടഞ്ചേരി മണ്ഡലം കമ്മിറ്റി ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗം നടത്തി.
മതത്തിന്റെ പേരിൽ രാജ്യത്തെ ഭിന്നിപ്പിച്ച് ഇന്ത്യയിൽ മതരത്വം തകർക്കാൻ സംഘപരിവാർ ശക്തികൾക്കെതിരെ ജനാധിപത്യ വിശ്വാസികൾ ജാഗ്രത പുലർത്തണമെന്ന് പ്രതിഷേധ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കാപ്പാട്ട്മല പറഞ്ഞു. യു.ഡി.എഫ് ചെയർമാൻ കെ എം പൗലോസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് കെ എം ബഷീർ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ, യു.ഡി.എഫ് കൺവീനർ ജയ്സൺ എന്നിവർ സംബന്ധിച്ചു
ദേശിയ പൗരത്വ ഭേദഗതി നിയമം: പ്രതിഷേധ കോർണർ യോഗം നടത്തി. കോടഞ്ചേരി:ദേശിയ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാൻ അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ച് കൊണ്ട് കണ്ണോത്ത് LDF മേഖല കമ്മററി പ്രതിഷേധ പ്രകടനവും കോർണർ യോഗവും നടത്തി.കോർണർ യോഗം കണ്ണോത്ത് LDF മേഖല കൺവീനർ കെ.എം ജോസഫ് ഉദ്ഘാടനം ചെയ്തു.
സുബ്രഹ്മണ്യൻ മാണിക്കോത്ത് അദ്ധ്യക്ഷത വഹിച്ചു. ഇ.പി നാസർ, ബിന്ദു റെജി, രജനി സത്യൻ, ലിൻസ് വർഗ്ഗീസ്,എം.എം സോമൻ, വാർഡ് മെമ്പർ റീന സാബു ,റെജി റ്റി സ്സ്. എന്നിവർ യോഗത്തിൽ സംസരിച്ചു.



