KERALA NEWSNews

ഹൃദയ ദിനാഘോഷം വ്യത്യസ്തമാക്കി സൈക്ളോത്തൊൺ

അരീക്കോട് :ലോക ഹൃദയ ദിനത്തിനാഘോഷത്തിന്റെ ഭാഗമായി അരീക്കോട് ആസ്റ്റർ മദർ ഹോസ്പിറ്റലും ഏറനാട് പെഡല്ലേഴ്‌സും സംയുക്തമായി സൈക്ളോത്തോൺ സംഘടിപ്പിച്ചു.അരീക്കോടിന്റെ ചരിത്രത്തിലാദ്യമായി നടന്ന സൈക്കിൾ മാരത്തോണിന്,
ഇന്ന് രാവിലെ 7 മണിക്ക് ആസ്റ്റർ മദർ ഹോസ്പിറ്റൽ കാർഡിയോളജി മേധാവി ഡോ ജാസിം മുഹമ്മദ് ഫ്ലാഗ് ഓഫ്‌ ചെയ്യുകയും ഹൃദയ ദിന സന്ദേശം നൽക്കുകയും ചെയ്തു.പരിപാടിക്ക് അൻപതിൽ പരം സൈക്ളിസ്റ്റുകൾ പങ്കെടുത്തു, ആസ്റ്റർ മദർ ഹോസ്പിറ്റൽ മുതൽ അരീക്കോട് ടൗണിലൂടെ പുത്തലം അമ്പലപ്പടി വന്ന് തികെ പത്തനാപുരം വന്നു ആശുപത്രിയിൽ അവസാനിക്കുന്നതായിരുന്നു റൂട്ട്,രണ്ട് ലൈനായി അണി നിരന്നുള്ള സൈക്കിളുകളുടെ സവാരി കാഴ്ചകാരിൽ ഏറെ വ്യത്യസ്തമായ അനുഭവം പകർന്നു.
ആസ്റ്റർ മദർ ഹോസ്പിറ്റൽ ചീഫ് ഓഫ് മെഡിക്കൽ സർവീസ് ഡോ. രാജേഷ് കുമാർ ജെ. എസ്, ഡെപ്യൂട്ടി സി. എം. എസ് ഡോ. ദിൽഷാദ് തൊണ്ടിപറമ്പിൽ, സി.ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ശ്രീ നസീർ.പി, ശ്രീ ഫ്രെഡി ജോസ്, ശ്രീ മുഷ്ത്താഖ് അലി യു. കെ, മറ്റു ഹോസ്പിറ്റൽ ജീവനക്കാർ പരിപാടിയുടെ ഭാഗമായി.ഏറനാട് പെഡല്ലേഴ്സ് ടീം അംഗങ്ങളായ ശ്രീ ശാമിൽ തച്ചന്ന, ശ്രീ സാദിഖ് കിഴിശ്ശേരി,വിപിൻ പുളിയക്കോട്,മുനവ്വിർ കാവനൂർ, എന്നിവർ റാലിക്ക്‌ നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com