LOCAL NEWS

ബഷീർ കഥാപാത്രങ്ങളോടൊപ്പം

വേനപ്പാറ: ബഷീർ അനുസ്മരണ ദിനവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിൻ്റെ കഥാലോകം ദൃശ്യാനുഭവമാക്കി മാറ്റി വേനപ്പാറ ഹോളിഫാമിലി ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ. ബഷീർ, സുഹ്റ, മജീദ്, ഒറ്റക്കണ്ണൻപോക്കർ, സൈനബ, മണ്ടൻ മുത്തപ്പ, പാത്തുമ്മ, ആനവാരി രാമൻ നായർ തുടങ്ങി പന്ത്രണ്ടോളം കഥാപാത്രങ്ങളെ അണിനിരത്തിക്കൊണ്ട് പരിപാടി ആകർഷകമാക്കി..

ജീവസ്സുറ്റ ബഷീർ കഥാപാത്രങ്ങൾ തൊട്ടു മുന്നിൽ നിരന്നപ്പോൾ അത് കുട്ടികൾക്ക് നവ്യാനുഭവമായി മാറി. വായനാ ലോകത്തേക്ക് കുട്ടികളെ നയിക്കുന്നതിനായി ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്. ബഷീർഅനുസ്മരണ പ്രഭാഷണം, ആസ്വാദനക്കുറിപ്പ്, ബഷീർ കൃതികളും കഥാപാത്രങ്ങളും പ്രദർശിപ്പിക്കുന്ന ബഷീർമരം, പുസ്തക പ്രദർശനം എന്നിവയും സംഘടിപ്പിച്ചിരുന്നു. സ്കൂൾ മലയാളം ക്ലബ്ബ്, നല്ലപാഠം ക്ലബ്ബ് എന്നിവർ നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ EJ തങ്കച്ചൻ, ഷെറി ജോസ്, ടെസ്സി തോമസ്, നല്ലപാഠം കോഓർഡിനേറ്റർ സിമി ഗർവ്വാസിസ്, ഡെൽന എലിസബത്ത്, ആദിത്യ ലിനീഷ് എന്നിവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com