
തിരുവമ്പാടി : തുമ്പക്കോട് കൃഷ്ണഗിരി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം തുടങ്ങി. തന്ത്രി ഇളമന ഇല്ലത്ത് ശ്രീധരൻ നമ്പൂതിരി, മേൽശാന്തി ഹരിദാസൻ കൊളപ്പാട്ട് എന്നിവരുടെ കാർമികത്വത്തിൽ കൊടിയേറ്റി. സാംസ്കാരിക സമ്മേളനം ജില്ലാപഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ വി.പി. ജമീല ഉദ്ഘാടനം ചെയ്തു. ബാബു കെ. പൈക്കാട്ടിൽ അധ്യക്ഷനായി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ, ബിജു എണ്ണാർമണ്ണിൽ, റോയ് കടപ്ര, വേലായുധൻ തുമ്പക്കോട്, തങ്കപ്പൻ കോമ്പാറ എന്നിവർ സംസാരിച്ചു.
ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിന് താലപ്പൊലി ഘോഷയാത്ര നടക്കും. രാത്രി 8.30-ന് ആകാശവിസ്മയം. തുടർന്ന് കരോക്കെ ഗാനമേള. ബുധനാഴ്ച രാത്രി എട്ടിന് പ്രാദേശിക കലാപരിപാടി അരങ്ങേറും. വ്യാഴാഴ്ച രാത്രി എട്ടിന് കതിരോല ഫോക്ക് ബാൻഡ് അവതരിപ്പിക്കുന്ന തെയ്യാരവുമുണ്ടാകും



