LOCAL NEWSPUTHUPPADY

പ്രിയങ്ക ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി ആറാം ക്ലാസ് വിദ്യാർഥിനി

കൈതപ്പൊയിൽ എംഇഎസ് ഫാത്തിമ റഹീം സെൻട്രൽ സ്കൂൾ സിൽവർ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്‌ത പ്രിയങ്ക ഗാന്ധി എംപിയുടെ പ്രസംഗം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ആറാം ക്ലാസ് വിദ്യാർഥി കെ.കെ.ഫാത്തിമ അജ്‌മി താരമായി.

പ്രസംഗം ശ്രദ്ധയോടെ കേട്ട് തനിമയോടെ മലയാളത്തിൽ തർജമ ചെയ്ത് സംസാരിച്ചത് ജനാവലി കരകരഘോഷത്തോടെയാണു സ്വീകരിച്ചത്. പ്രിയങ്ക ഗാന്ധി എം പി പ്രസംഗം തുടങ്ങുമ്പോൾ തന്നെ ഫാത്തിമ അജ്‌മിയെ അഭിനന്ദിച്ചു.

പ്രസംഗം കഴിഞ്ഞ ഉടൻ തന്നെ ഫാത്തിമ അജ്‌മിയുടെ അടുത്തേക്ക് ചെന്ന് ആലിംഗ നം ചെയ്തു.അടിവാരം കുന്തളംതേര് കാഞ്ഞിരക്കുന്നേൽ മുഹമ്മദ് ഇസ‌ാറിന്റെയും നെസ്ലിയുടെയം മകളാണ് ഫാത്തിമ


മാനുഷിക മൂല്യങ്ങൾ വിദ്യാർഥികളിൽ വളർത്തി എടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമെന്ന് പ്രിയങ്ക ഗാന്ധി എംപി പറഞ്ഞു. കൈതപ്പൊ യിൽ എംഇഎസ് ഫാത്തിമ റഹീം സെൻട്രൽ സ്‌കൂൾ സിൽ വർ ജൂബിലി ഉദ്ഘാടനവും മോ ണ്ടിസോറി ബ്ലോക്കിന്റെ ശിലാ സ്‌ഥാപനവും നിർവഹിക്കുകയാ യിരുന്നു അവർ.

21-ാം വയസ്സിൽ ഒരു മോണ്ടി സോറി സ്‌കൂൾ അധ്യാപികയാ യി തന്റെ വിദ്യാഭ്യാസ സാമു ഹിക യാത്ര ആരംഭിച്ചത് എന്നും വിഷയ പാഠങ്ങൾ പഠിപ്പിക്കുന്ന തിലും ഉപരി കുട്ടികളെ നല്ല മനു ഷ്യരാക്കിത്തീർക്കുകയാണ് യഥാർഥ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് അവർ അഭിപ്രായ പ്പെട്ടു. ഇന്നത്തെ എംഇഎസ് സ്ഥാപനങ്ങളുടെ വളർച്ചയും മു ന്നേറ്റവും ഇത്തരത്തിലുള്ള മു ല്യാധിഷ്ഠിത വിദ്യാഭ്യാസം നൽ കാൻ പരിശ്രമിച്ച നല്ല വ്യക്ത‌ിക – ളുടെ സമർപ്പിത പ്രവർത്തനങ്ങ ളുടെ ഫലമാണ് എന്നും പ്രിയങ്ക ഗാന്ധി എംപി പറഞ്ഞു.


എംഇഎസ് സംസ്ഥാന പ്രസി ഡന്റ് ഡോ.പി.എ.ഫസൽ ഗഫൂർ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചാ യത്ത് പ്രസിഡന്റ് മില്ലി മോഹൻ, കൊടുവള്ളി ബ്ലോക്ക് പഞ്ചായ – ത്ത് പ്രസിഡൻ്റ് അംബിക മംഗല ത്ത്, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ, പുതുപ്പാടി പഞ്ചായത്ത് പ്രസിഡ ന്റ ബിജു താന്നിക്കാക്കുഴി, എംഇ എസ് സ്‌റ്റേറ്റ് സെക്രട്ടറിമാരായ വി.പി.അബ്ദുറഹ്‌മാൻ, ഡോ.റ ഹീം ഫസൽ, എംഇഎസ് ഫി നാൻസ് കമ്മിറ്റി ചെയർമാൻ സി. ടി.സക്കീർ ഹുസൈൻ, എംഇഎ സ് കോഴിക്കോട് ജില്ല പ്രസിഡന്റ് കെ.വി.സലീം, സ്കൂൾ ഹെഡ് ഗേൾ ഹിഫ്ത് കീജ, സ്കൂ‌ൾ മാ നേജർ കെഎംഡി മുഹമ്മദ് = എന്നിവർ പ്രസംഗിച്ചു. ആറാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ അജ്‌മി പ്രിയങ്ക ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com