താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ മികച്ച ലൈബ്രറിക്കുള്ള പുരസ്കാരം കൂടത്തായി സെന്റ് മേരീസ്ഹൈസ്കൂളിന്

കൂടത്തായി: താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ മികച്ച ലൈബ്രറിക്കുള്ള പുരസ്കാരം കൂടത്തായി സെന്റ്മേരീസ് ഹൈസ്കൂളിന് ലഭിച്ചു. ലൈബ്രറി പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ താമരശ്ശേരി DEO ആയിരുന്ന ശ്രീ മൊയ്നു ദ്ധീൻ KAS ന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ പദ്ധതിയുടെ ഭാഗമായാണ് മികച്ച ലൈബ്രറിക്കുള്ള പുരസ്കാരം ഏർപ്പാടാക്കിയത്. കൂടത്തായി സെന്റ്മേരിസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പുരസ്കാരദാന ചടങ്ങിൽമുൻ DEO സുബൈർ കെ എ എസ് ലൈബ്രറി ഇൻ ചാർജ് സുധേഷ് മാസ്റ്റർക്ക് ഉപഹാരം കൈമാറി. ഹെഡ് മാസ്റ്റർ തോമസ് അഗസ്റ്റിൻ സർട്ടിഫിക്കറ്റ് സ്വീകരിച്ചു. താമരശ്ശേരി DEO ഇൻ ചാർജ് ശ്രീ പ്രമോദ് കെ വി സ്കൂൾ മാനേജർ റവ.ഫാദർ ബിബിൻ ജോസ്, സ്റ്റാഫ് സെക്രട്ടറി ഷിതിൻ വർഗീസ്,താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ പ്രഥമാധ്യാപകർ പരിപാടിയിൽ പങ്കെടുത്തു.



