
നെല്ലിപ്പൊയിൽ :വിമല യുപി സ്കൂൾ മഞ്ഞു വയലിൽ മിടുക്കരെ മിടുമിടുക്കരാക്കുന്നതിനായി ഡിസംബർ 29, 30 തിയ്യതികളിൽ DAZZLE 2K22 എന്ന പേരിൽ സംഘടിപ്പിച്ച സഹവാസ ക്യാമ്പിന് സമാപനമായി .വിദ്യാഭ്യാസം എന്നാൽ കേവലം ബുദ്ധിയേയും അറിവിനേയും വാർത്തെടുക്കുക എന്നത് മാത്രമല്ല, മനുഷ്യന്റെ അന്തസത്തയെ വികസിപ്പിക്കുകയും ശുദ്ധമാക്കുകയും ചിന്തിപ്പിക്കുകയും ആധുനിക ജീവിതത്തിന്റെ സങ്കീർണ്ണതകള ഏറ്റെടുക്കാനുള്ള കഴിവും ശേഷിയും സ്വായത്തമാക്കുക കൂടിയാണെന്ന തിരിച്ചറിവ് ആർജിക്കുന്നതിനും ഇത്തരത്തിൽ നേടിയെടുത്ത കഴിവുകൾ രാഷ്ട്ര പുരോഗതിക്കും സർവ്വോപരി രാഷ്ട്ര നൻമ ക്കും അത്യന്താപേഷിതമാണെന്നും സഹവാസ ക്യാമ്പിലൂടെ കുട്ടികൾ സ്വായത്തമാക്കി. രണ്ടു ദിവസം നീണ്ടുന്നിന്ന സഹവാസ ക്യാമ്പിലൂടെ സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാക്കളായ അദ്ധ്യാപകർ, അമേച്ചർ അസ്ട്രോണമിസ്റ്റ്, JCI നാഷണൽ ട്രയിനർ , പാഠപുസ്ത നിർമ്മാണ കമ്മറ്റിയംഗം, പ്രശസ്തരായ ശാസ്ത്ര അദ്ധ്യാപകർ,IELTS Trainer, എന്നീങ്ങനെ വത്യസ്ത തലങ്ങളിൽ തങ്ങളുടേതായ സാന്നിധ്യം ഉറപ്പിച്ച പ്രഭാഷകർ കുട്ടികള അറിവിന്റെയും ആനന്ദത്തിന്റെയും വത്യസ്ത തലങ്ങളിലേക്ക് നയിച്ചു. റോയി കുന്നപള്ളി (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ) ഫാ. അജി, പുതിയാപറമ്പിൽ, ബിജു കാവിൽ , വിജയൻ സി.കെ, ഷൈമ ചന്ദ്രശേഖർ, സുരേന്ദ്രൻ ചെത്തു കടവ്, ജയേഷ് സ്രാമ്പിക്കൽ, ഷൈജു അതിരംപുഴ, ആൻ മേരി ഗോമസ്, എന്നിവരുടെ സാന്നിദ്ധ്യം ക്യാമ്പിനെ സമ്പുഷ്ടമാക്കി. ഹെഡ്മിസ്ട്രസ്സ് ആൻസി തോമസ്,പിടിഎ പ്രസിഡണ്ട് ബിജു കട്ടേക്കുടിയിൽ എംപി ടി എ പ്രസിഡണ്ട് ഷീന ബെന്നി അധ്യാപകരായ ഷബീർ കെ പി , ഡയസ് ജോസ് , ജോയി ജോർജ് ,പ്രവീൺ ജോസ് , അനുപമ ജോസഫ് , അഖിലമോൾ സി .ബി ,സിസ്റ്റർ അൽഫോൻസ അഗസ്റ്റിൻ, അഖില ബാബു, സിസ്റ്റർ സ്നേഹ, ജിറ്റോ തോമസ്, ജിസ് ജോർജ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.



