
തിരുവമ്പാടി:ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടൽ തുടരുന്നത് ജനങ്ങൾക്ക് ദുരിതം.കഴിഞ്ഞ ദിവസം രാവിലെ മെയിൻ റോഡിൽ ബസ് സ്റ്റാൻ ഡിലേക്ക് കയറുന്നതിന് സമീപം പൊട്ടിയ പൈപ്പ് ജല അതോറിറ്റി ജീവനക്കാർ നന്നാക്കിയപ്പോൾ മാർക്കറ്റ് റോഡിൽ പൈപ്പ് പൊട്ടി. ഇവിടെ നിന്ന് വെള്ളം റോഡിലേക്ക് ഒഴുകുകയാണ്.കഴിഞ്ഞ ആഴ്ച ചർച്ച് റോഡിൽ പഴയ എടിഎമ്മിന് സമീപ വും വില്ലേജ് ഓഫിസിനു സമീപ വും പൈപ്പ് പൊട്ടിയിരുന്നു. തുടർച്ചയായി ഉണ്ടാകുന്ന പൈപ്പ് പൊ ട്ടൽ കൊണ്ട് റോഡിലെ ടാറിങ് തകർന്ന് കുഴി ആകുന്ന അവ സ്ഥയാണ്. അതേസമയം എന്റെ തിരുവമ്പാടി കഴിഞ്ഞ കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച വാർത്തയിലെ ഫോട്ടോയിലുള്ള സ്ഥലത്തു മാത്രം പൊട്ടിയ പൈപ്പ് അതോറിറ്റി മാറ്റി പുനഃസ്ഥാപിച്ചു.അമ്പലപ്പാറ റോഡിലും പാതിരമണ്ണ് റോഡിലും ഇത്തരം ചെറുതും വലുതുമായ ഒട്ടേറെ പൈപ്പുകൾ ഇനിയും നന്നാക്കാൻ ഉണ്ട് എത്രയും പെട്ടെന്ന് ഇവ നന്നാക്കി പുനസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം


