LOCAL NEWSNews

ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം നടത്തി

കോടഞ്ചേരി: ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ നടത്തിയ
ഞാറ്റുവേല ചന്തയുടെയും കർഷക സഭയുടെയും ഉദ്ഘാടനം കോടഞ്ചേരി ബസ്റ്റാന്റ് പരിസരത്ത് വെച്ച് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
അലക്സ് തോമസ് നിർവഹിച്ചു.

ഉദ്ഘാടന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി ചാക്കോ, കൊടുവള്ളി ബ്ലോക്ക് മെമ്പർ റോയി കുന്നപ്പള്ളി, പഞ്ചായത്ത് സെക്രട്ടറി കെ ഗിരീഷ് കുമാർ, കൃഷി ഓഫീസർ രമ്യ രാജൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിയാനസ്‌ സുബൈർ, വാർഡ് മെമ്പർമാരായ ചിന്ന അശോകൻ, ലീലാമ്മ കണ്ടത്തിൽ, റോസമ്മ കയത്തിങ്കൽ, കൃഷി അസിസ്റ്റന്റ് മാരായ റെനീഷ് എം, സജിത്ത് വർഗീസ്, രാജേഷ്, പ്ലാനിങ് ക്ലർക്ക് ഷമീർ പി എന്നിവർ പങ്കെടുത്തു.

ഞാറ്റുവേല ചന്തയിൽ കുരുമുളക് തൈകൾ, പച്ചക്കറി വിത്ത് പാക്കറ്റുകൾ എന്നിവ സൗജന്യമായും ടിഷ്യൂ കൾച്ചർ വാഴ തൈകൾ സൗജന്യ നിരക്കിലും വിതരണം ചെയ്തു. ഫോട്ടോ : കോടഞ്ചേരിയിൽ നടന്ന ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് നിർവഹിക്കുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com