
മുക്കം: വിഷുവിന്റെ വരവറിയിച്ച് വേറിട്ട രീതിയിൽ കണികൊന്ന പൂത്തത് നാട്ടുകാർക്ക് കൗതുകമാകുന്നു.
മുക്കം അഗസ്ത്യമുഴി യു.പി സ്കൂളിന്റെ മുറ്റത്തെ കൊന്ന മരത്തിലാണ് പച്ചത്തണ്ടിൽ ബൾബ് തൂക്കിയ രൂപത്തിൽ കണിക്കൊന്ന പൂത്തത്.
ഓരോ വർഷവും വിഷുക്കാലമായാൽ അഗസ്ത്യമുഴി യു.പി സ്കൂളിന് മുന്നിലുള്ള കൊന്നമരം ഒരു ഇല പോലും കാണാത്ത രൂപത്തിൽ പൂത്ത് പന്തലിച്ച് നിൽക്കാറുണ്ടങ്കിലും ഇത്തവണ
പച്ച തണ്ടിൽ ബൾബ് തൂക്കിയിട്ട രൂപത്തിലാണ് കൊന്ന പൂത്തത്.
ഇത് അഗസ്ത്യൻമുഴിക്കാർക്കും ഇവിടെ എത്തുന്നവർക്കും വേറിട്ട കാഴ്ചയായി മാറി.
ഇപ്പോൾ ഈ അപൂർവ്വ കാഴ്ച കാണാനും ചിത്രം പകർത്താനും
നിരവധി പേരാണ് ഇവിടെ എത്തുന്നത്.
വർഷംതോറും കൊന്ന പൂക്കുകയും കണി വെക്കാനായി ആളുകൾ കൊണ്ടു പോകാറുമുണ്ടായിരുന്നു എന്നാൽ ഈ വർഷമാണ് ഇത്തരത്തിൽ കൊന്ന പൂത്തത് കാണുന്നതെന്നും മറ്റൊരിടത്തും ഇത്തരത്തിൽ കണ്ടതായി അറിവില്ല എന്നും നാട്ടുകാർ പറയുന്നു .
ഇത്തവണത്തെ വിഷുവിന് തങ്ങളുടെ നാട്ടിൽ വേറിട്ട രൂപത്തിൽ കൊന്ന പൂത്തതിന്റെ സന്തോഷത്തിലാണ് അഗസ്ത്യൻമുഴി പ്രദേശവാസികളും ഇവിടെ എത്തുന്നവരും
റിപ്പോർട്ട്: സി.ഫസൽ ബാബു


