
മുക്കം: ഓൾഡ് ഡ്രൈവേഴ്സ് ചാരിറ്റബിൾ സെന്റർ പെരുന്നാൾ കിറ്റ് വിതരണവും എസ്എസ്എൽസി പ്ലസ് ടു ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദനവും പഠിക്കുന്ന കുട്ടികൾക്കുള്ള പഠനോപകരണങ്ങളും വിതരണം ചെയ്തു. 25 6 2023 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് മുക്കം ബിപി മൊയ്തീൻ സേവാ മന്ദിർ വെച്ച് നടന്ന പരിപാടിയിൽ മുക്കം നഗരസഭ വൈസ് ചെയർപേഴ്സൺ അഡ്വക്കറ്റ് ചാന്ദിനി ഉദ്ഘാടനം ചെയ്തു.
മുക്കം താഴെക്കോട് വില്ലേജ് ഓഫീസർ അബ്ദുൽ ഖാദർ മുഖ്യാതിഥിയായിരുന്നു. ആശംസകൾ അറിയിച്ചുകൊണ്ട് മുക്കം വ്യാപാരി വ്യവസായി സമിതി പ്രസിഡണ്ട് റഫീഖ് വാവാച്ചിയും രാജേഷ് മുക്കവും സംസാരിച്ചു. സെക്രട്ടറി സുൽഫിക്കർ നോർത്ത് കാരശ്ശേരി സ്വാഗതവും പ്രസിഡണ്ട് ഷിബു കല്ലൂർ അധ്യക്ഷനും ആയിരുന്നു. ശ്രീകുമാർ പാറത്തോട് നന്ദിയും പറഞ്ഞു.



