LOCAL NEWSNewsTHIRUVAMBADY

തൊണ്ടിമ്മൽ ഗവ: എൽ പി സ്കൂളിൽ കുട്ടിക്കൃഷിക്ക് തുടക്കമായി

തിരുവമ്പാടി: കുട്ടികൾക്ക് കൃഷിയോടുള്ള ആഭിമുഖ്യം വളർത്തുക, സ്കൂൾ ഉച്ചഭക്ഷണത്തിലേക്ക് ജൈവ പച്ചക്കറി ലദ്യമാക്കുക തുടങ്ങിയ ഉദ്ദേശത്തോടെ തൊണ്ടിമ്മൽ ഗവ: എൽ പി സ്കൂളിൽ പച്ചക്കറികൃഷി ആരംഭിച്ചു.

വെണ്ട, പയർ, ചീര, വഴുതിന, തക്കാളി, ചുരങ്ങ എന്നിവയാണ് ക്യഷി ചെയ്തിട്ടുള്ളത്. കുട്ടികളും രക്ഷിതാക്കളുമടങ്ങിയ ഏഴ് ഗ്രൂപ്പുകളാണ് കൃഷി പരിപാലനം നടത്തുക.തിരുവമ്പാടി കൃഷിഭവൻ ഓഫീസർ വി എസ് മുഹമ്മദ് ഫാസിൽ കുട്ടിക്കൃഷി ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡൻ്റ് കെ സുരേഷ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ കെ അഹമ്മദ് ഷാഫി, എം പി ടി എ ചെയർപേഴ്സൺ പി വിജിത, പി ടി എ വൈസ് പ്രസിഡൻറ് സി രാജേഷ് സ്റ്റാഫ് സെക്രട്ടറി പി സ്മിന പ്രസംഗിച്ചു.

മുൻവാർഡ് മെംബറും മികച്ച കർഷകനുമായ കെ ആർ ഗോപാലനാണ് കൃഷിയുടെ മേൽനോട്ടം വഹിക്കുന്നത്. പച്ചക്കറി തൈകൾ നടുന്നതിന് ടി പി പ്രജിഷ, കെ ശോഭന, പി വിദ്യ, സുഷമ ബിനോയ് എം ഐശ്വര്യ നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com