
മരഞ്ചാട്ടി:മേരിഗിരി ഹൈസ്കൂൾ മരഞ്ചാട്ടിയിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും സയൻസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ മിനറൽ വാട്ടർ നിർമ്മാണശാലയായ ഹെവൻകൂളിലേയ്ക്ക് പഠനയാത്ര സംഘടിപ്പിച്ചു.
അധ്യാപകരുടെ പങ്കാളിത്ത ത്തോടെ നടത്തിയ ഈ പഠനയാത്രയിൽ ശുദ്ധജലത്തിന്റെ പ്രാധാന്യം കുട്ടികൾ മനസ്സിലാക്കി. കുളത്തിൽ നിന്ന് ലഭ്യമാകുന്ന ജലം അരിക്കൽ ,റിവേഴ്സ് ഓസ്മോസിസ് ,അൾട്രാവയലറ്റ് വികിരണം കടത്തിവിടൽ, ഓസണോളിസിസ്, പ്ലാസ്റ്റിക് കുപ്പിനിർമ്മാണം, കുപ്പികളിൽ ജലം നിറയ്ക്കുന്നതിനുള്ള ക്രമീകരണങ്ങൾ തുടങ്ങിയവ മനസ്സിലാക്കി. സ്വന്തം പ്രദേശത്തുള്ള ഇത്തരം വാണിജ്യ സ്ഥാപനങ്ങൾ തൊഴിൽദാതാക്കൾക്കും നാടിന്റെ അഭിവൃദ്ധിക്കും പ്രയോജനപ്പെടുന്നുണ്ടെന്നും സ്കൂൾ ലീഡർ ബ്രിജയ് എസ്.എം അഭിപ്രായപ്പെട്ടു.
പഠനയാത്രയ്ക്ക് ഹെഡ് മാസ്റ്റർ രാജു കെ.എം., ബിന്ദു വടുക്കൂട്ട്, സിസി മാനുവൽ വിദ്യാർത്ഥികളായ ബ്രിജയ് എസ്. എം, ഷിമുൽ ദേവസ്യ എന്നിവർ നേതൃത്വം നൽകി.



